ക്രിസ്തുമസ് വിപണയില്‍ കണ്ണും നട്ട് റീട്ടെയില്‍ ലോകം…ശരാശരി ഒരാള്‍ 2450 യൂറോ ചെലവഴിക്കപ്പെടുമെന്ന് പ്രതീക്ഷ

ഡബ്ലിന്‍: രാജ്യത്തെ സാമ്പത്തിക തിരിച്ച് വരവിന‍്റെ ശുഭപ്രതീക്ഷയില്‍  റീട്ടെയില്‍ ലോകം. തൊഴില്‍ നിരക്ക് ഉയര്‍ന്നതും മറ്റും ചെലവഴിക്കലില്‍ പ്രതിഫലിക്കുമെന്ന പ്രതീക്ഷയാണ് പെതുവെയുള്ളത്. ശരാശരി 2450 യൂറോ വീതം ഡിസംബറില്‍  ഗൃഹസ്ഥര്‍ ചെലവഴിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.  മുന്‍വര്‍ഷം ഡിസംബറിനേക്കാള്‍ അറനൂറ് യൂറോ അധികമായി വിപണിയില്‍ ചെലവഴിക്കപ്പെടുമെന്നാണ് കരുതുന്നത്. ഇലക്ട്രോണിക്സ്, ഫാഷന്‍, ഫൂട്ട് വെയര്‍, ഫര്‍ണീച്ചര്‍ എന്നിവയിലായിരിക്കും കൂടുതല്‍ തുകയും ചെലവാക്കപ്പെടുക.

പുസ്തകം,  സ്റ്റേഷനറി, പലചരക്ക് എന്നിവയില്‍ വേണ്ടത്ര വളര്‍ച്ച കണാന്‍ സാധ്യതയില്ല.   വിപണി മത്സരം കടുക്കുന്നതോടെ ഭക്ഷണപാനീയങ്ങള്‍ക്ക് വിലപേശല്‍ നടക്കാം.   വളര്‍ച്ചാ നിരക്കും മൂല്യവര്ധനയും തമ്മില്‍ പലചരക്ക് മേഖലയില്‍ ആനുപാതികം അല്ലാത്തത് ഇതിന് കാരണമാകാവുന്നതാണ്. നിലവിലെ  വില്‍പ്പനയുടെ വ്യാപ്തമെന്നത് മൂല്യ വര്ധനയുടെ മൂന്ന് മടങ്ങാണ്. റീട്ടെയ്ലര്‍മാരെ സംബന്ധിച്ച് ഇതൊരു  നേട്ടമാകില്ലെങ്കിലും വിലപേശാന്‍ ഐറിഷ് ഉപഭോക്താക്കള്‍ക്ക് അനുയോജ്യമായ സമയമാണെന്ന് റീട്ടെയില്‍ അയര്‍ലന്‍ഡ് ഡയറക്ടര്‍ തോമസ് ബ്രൂക്ക് പറയുന്നു.

റീട്ടെയില്‍ അയര്‍ലന്‍ഡ് ഇക്കുറി ചെലവഴിക്കല്‍ 4.05 ബില്യണ്‍ യൂറോ എത്തുമെന്നാണ് പ്രവചിക്കുന്നത് മുന്‍ വര്‍ഷത്തേതിലും 3920 മില്യണ്‍ യൂറോയുടെ വര്‍ധന പ്രതീക്ഷിക്കുന്നുവെന്ന് ഇതില്‍ നിന്ന് വ്യക്തം.  അതേ സമയം ഇപ്പോഴും ചെലവഴിക്കല്‍ പ്രതീക്ഷിക്കുന്നത് 2008ല്‍ സംഭവിച്ചതിനേക്കാളും പത്ത് ശതമാനം താഴെ മാത്രമാണ്.    2015ന്‍റെ ആദ്യപത്ത് മാസത്തില്‍ ഉപഭോക്തൃ ആത്മവിശ്വാസം പത്ത് ശതമാനം കൂടിയിട്ടുണ്ട്. തൊഴില്‍ നിരക്ക് 1.98 മില്യണിലേക്കും എത്തി. 2009ന് ശേഷം ഏറ്റവും ഉയര്‍ന്ന തൊഴില്‍ നിരക്കാണിത്. പണപ്പെരുപ്പ നിരക്കാണെങ്കില്‍ മൈനസ് നാലില്‍ ആയത് മൂലം സാധനങ്ങള്‍ക്ക് വിലക്കുറവമായി നിലനില്‍ക്കാന്‍ സാഹചര്യങ്ങള്‍ അനുകൂലവുമാണ്.

ഓണ്‍ലൈന്‍ വില്‍പ്പനയുടെ വളര്‍ച്ച സ്റ്റോര്‍ വില്‍പ്പനയെ മറികടക്കാമെന്ന് കരുതുന്നുണ്ട്.  സൗന്ദര്യ വര്‍ധക വസ്തുക്കളിലാകും പ്രധാനമായും ചെലവഴിക്കല്‍ ഓണ്‍ലൈനായി വര്‍ധിക്കാന്‍ സാധ്യതയെന്നും കരുതുന്നു.  ഹാര്‍ഡ് വെയര്‍, വീട്ടുപകരണങ്ങള്‍, പുരുഷന്മാരുടെ വസ്ത്രങ്ങള്‍,  ഫര്‍ണീച്ചര്‍, ഇലക്ട്രികല്‍ ഉപകരണങ്ങള്‍  എന്നിവയുടെ വില്‍പനയില്‍ വര്‍ധനവ് പ്രതീക്ഷിക്കാവുന്നതാണ്.  വിദേശത്ത് നിന്ന് സാധനങ്ങള്‍ വാങ്ങുന്നത് കുറയാന്‍ സാധ്യതയുണ്ട്. 27 ശതമാനത്തില്‍ നിന്ന് ക്രിസ്തമുസ് ഷോപ്പിങ് സമയത്ത് അതിര്‍ത്തി കടന്നുള്ള വാങ്ങള്‍ ഏഴ് ശതമാനത്തിലേക്ക് കുറയുകയാണ് ചെയ്യാറുള്ളതെന്ന് ഈ വര്‍ഷത്തെ സര്‍വെ സൂചിപ്പിക്കുന്നു.

എസ്

Share this news

Leave a Reply

%d bloggers like this: