മാണിയുടെ കേസിനൊപ്പം കെ ബാബുവിനെതിരായ ആരോപണവും അന്വേഷിക്കണമെന്ന ആവശ്യം കോടതി തള്ളി

കൊച്ചി : ബാര്‍ കോഴക്കേസില്‍ കെ.എം മാണിയ്‌ക്കെതിരായ തുടരന്വേഷണത്തിനൊപ്പം മന്ത്രി കെ.ബാബുവിനെതിരായ ആരോപണവും അന്വേഷിക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. ബാര്‍കോഴ സംബന്ധിച്ച് മാണിയ്‌ക്കെതിരായ കേസില്‍ അന്വേഷണം നടക്കുന്നതിനാല്‍ ഇടപെടാനാകില്ലെന്നും ഹര്‍ജിക്കാരന് വിജിലന്‍സ് കോടതിയെ സമീപിക്കാമെന്നും ചീഫ് ജസ്റ്റിസ് അശോക് ഭൂഷണ്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബഞ്ച് വ്യക്തമാക്കി.

ഓള്‍ കേരളാ ആന്റി കറപ്ഷന്‍ മൂവ്‌മെന്റാണ് കെ.എം മാണിയുടെ കേസിനൊപ്പം കെ. ബാബുവിനെതിരായ കോഴ ആരോപണവും എസ്.പി സുകേശനെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന ആവശ്യവുമായി കോടതിയില്‍ എത്തിയത്. വ്യത്യസ്ത സ്വാഭവത്തിലുള്ള രണ്ട് ക്രിമിനല്‍ കേസുകള്‍ ഒന്നിച്ച് അന്വേഷിക്കണമെന്ന വാദമാണ് കോടതി തള്ളിയത്.

Share this news

Leave a Reply

%d bloggers like this: