മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും സരിതയും ഉള്‍പ്പെട്ട ദൃശ്യങ്ങളുടെ പെന്‍ഡ്രൈവ് ഉണ്ടെന്ന് പി.സി ജോര്‍ജ്

കൊച്ചി: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും സരിതയും ഉള്‍പ്പെട്ട ദൃശ്യങ്ങളുടെ പെന്‍ഡ്രൈവ് ഉണ്ടെന്ന് പി.സി ജോര്‍ജ്. ബിസിനസ് കാര്യങ്ങള്‍ സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് സരിതയും മുഖ്യമന്ത്രിയും മാത്രം ക്ലിഫ് ഹൗസില്‍ ചെലവഴിച്ചെന്നും അതിന് ശേഷമുള്ള കാര്യങ്ങള്‍ പെന്‍ഡ്രൈവില്‍ ഉണ്ടെന്നും പി.സി ജോര്‍ജ് പറഞ്ഞു.

ദൃശ്യങ്ങള്‍ കണ്ട് ഉന്നത ഐ.പി.എസ് ഉദ്യോഗസ്ഥര്‍ ചിരിച്ചെന്നും പി.സി ജോര്‍ജ് പറഞ്ഞു. പെന്‍ഡ്രൈവ് പോലീസ് ഓഫീസര്‍മാര്‍ തട്ടിയെടുത്തു. ദൃശ്യങ്ങള്‍ കണ്ട ഐ.പി.എസ് ഉദ്യോഗസ്ഥന്‍ തന്നോട് നേരിട്ട് ഇക്കാര്യങ്ങള്‍ പറഞ്ഞതായും പി.സി ജോര്‍ജ് പറഞ്ഞു.

അതേസമയം പി.സി ജോര്‍ജിന്റെ ആരോപണം സരിത നിഷേധിച്ചു. തന്റെ പെന്‍ഡ്രൈവുകളും ഫോണും പോലീസ് തട്ടിയെടുത്തിട്ടുണ്ടെങ്കിലും അതില്‍ ഇത്തരം ദൃശ്യങ്ങളുള്ളതായി വിശ്വസിക്കുന്നില്ല. ക്ലിഫ് ഹൗസില്‍ മുഖ്യമന്ത്രിക്കൊപ്പം ഇരുന്നെന്നും 35 ലക്ഷം കൈമാറിയെന്ന ആരോപണവും സരിത നിഷേധിച്ചു. താന്‍ കോയമ്പത്തൂരില്‍ പോയിട്ടില്ലെന്നും 2008ല്‍ മാത്രമാണ് ചന്ദ്രനെ കണ്ടതെന്നും സരിത കൂട്ടിച്ചേര്‍ത്തു.

Share this news

Leave a Reply

%d bloggers like this: