മോഡിയുടെ പ്രസംഗം കെ സുരേന്ദ്രന്‍ തെറ്റായി പരിഭാഷപ്പെടുത്തി

തൃശൂര്‍: കേരള സന്ദര്‍ശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തൃശൂരിലെ പൊതുപരിപാടിയില്‍ പരിഭാഷകസ്ഥാനത്തുനിന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രനെ മാറ്റി. പ്രധാനമന്ത്രിയുടെ പ്രസംഗത്തിന്റെ തുടക്കത്തില്‍, കേരളത്തിലേക്ക് വരാന്‍ വൈകിയതിന് മാപ്പ് ചോദിക്കുന്നുവെന്ന് മോദി ഹിന്ദിയില്‍ പറഞ്ഞത് പരിഭാഷപ്പെടുത്താന്‍ സുരേന്ദ്രന്‍ വിട്ടുപോയി. പകരം കേരളത്തിലെത്തിയതില്‍ വലിയ സന്തോഷം എന്നു പരിഭാഷപ്പെടുത്തി. ശബരിമല സന്ദര്‍ശനമായിരുന്നു ആദ്യം ഉദ്ദേശിച്ചിരുന്ന കേരള സന്ദര്‍ശന പരിപാടിയെന്നും അത് നടന്നില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. എന്നാല്‍ സുരേന്ദ്രന്റെ ഈ പരിഭാഷ ഭാഗം ഇതൊന്നും പറയാതെയായിരുന്നു. കേരളത്തില്‍ വലിയ മാറ്റം നടക്കുന്ന ഘട്ടത്തില്‍ വരാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നായിരുന്നു സുരേന്ദ്രന്റെ പരിഭാഷ.

ഇത് ശ്രദ്ധയില്‍പ്പെട്ട മറ്റു നേതാക്കളാണു സംസ്ഥാന അദ്ധ്യക്ഷന്‍ വി. മുരളീധരനോടു പരിഭാഷ ഏറ്റെടുക്കാന്‍ ആവശ്യപ്പെട്ടത്. പ്രസംഗം നിര്‍ത്തി മോദിയും മറ്റാരെങ്കിലും പരിഭാഷപ്പെടുത്താന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് വി. മുരളീധരനാണു മോദിയുടെ പ്രസംഗം പൂര്‍ണമായും പരിഭാഷപ്പെടുത്തിയത്. മുക്കാല്‍ മണിക്കൂറോളം മോദിയുടെ പ്രസംഗം നീണ്ടു.

Share this news

Leave a Reply

%d bloggers like this: