ബീഫ് വ്യവസായികളില്‍ നിന്ന് ബിജെപി രണ്ടരക്കോടി സംഭാവന വാങ്ങിയതായി റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: ബീഫ് വ്യവസായികളില്‍ നിന്ന് ബി.ജെ.പി രണ്ടര കോടി രൂപ സംഭാവന വാങ്ങിയതായി കണക്കുകള്‍. തെരഞ്ഞെടുപ്പു ചെലവുമായി ബന്ധപ്പെട്ട് ബി.ജെ.പി തെരഞ്ഞെടുപ്പ് കമീഷനു മുമ്പാകെ സമര്പ്പിച്ച റിപ്പോര്ട്ടിലാണ് ഈ വിവരങ്ങള്‍. 2013-14, 2014-15 വര്ഷങ്ങളിലെ കണക്കാണ് പുറത്തുവന്നത്.

2014 ലെ ലോക് സഭാ തെരഞ്ഞെടുപ്പ് കാലത്ത് മൂന്ന് കമ്പനികള്‍ ചേര്ന്ന് ബി.ജെ.പിക്ക് നല്കിയത് രണ്ട് കോടി രൂപയാണ്. മുംബൈ കേന്ദ്രമായി പ്രവര്ത്തിക്കുന്ന അല്ലാനാസണ്‍സ് എന്ന കമ്പനിയുടെ ഉപവിഭാഗങ്ങളായ ഫ്രിഗോറിഫ് കോ അലാനാ ലിമിറ്റഡ്, ഫ്രിഗേറിയോ കണ്‌വെര്‌വാ അലാന, ഇന്ഡഗ്രോ ഫുഡ്‌സ് എന്നീ കമ്പനികളാണ് പണം നല്കിയത്. ഫ്രിഗോറിഫകോ അലാനാ ലിമിറ്റഡ് ഇതേ വര്ഷം 50 ലക്ഷം രൂപ കൂടി ബി.ജെ.പിക്ക് നല്കി. വിജയാബാങ്ക് വഴിയായിരുന്നു ഇടപാടുകള്.പോത്തിറച്ചി കയറ്റുമതിയില് രാജ്യത്തെ മുന്‌നിര കമ്പനിയാണ് അല്ലാനാ സണ്‌സ്. ഹലാല് പോത്തിറച്ചി ബിസിനസില് ലോകത്തെ ഏറ്റവും വലിയ കമ്പനികളില് ഒന്നയാണ് അലാനാ സണ്‌സ് സ്വയം വിശേഷിപ്പിക്കുന്നത്. ഇതോകൊപ്പം പച്ചക്കറി കയറ്റുമതിയും കമ്പനി നടത്തുന്നുണ്ട്.

തെരഞ്ഞെടുപ്പുമായി ബന്ധപെട്ട് 20,000 ന് മുകളില്‍ സംഭാവന സ്വീകരിച്ചാല്‍ ആ വിവരം തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കണമെന്നാണ് ചട്ടം. ഇതനുസരിച്ചാണ് ബിജെപി 2014 നവംബറില്‍ പട്ടിക സമര്പ്പിച്ചത്.

Share this news

Leave a Reply

%d bloggers like this: