ഗൂഗിളില്‍ 2015ല്‍ ഏറ്റവും കൂടുതല്‍ പേര്‍ തിരഞ്ഞത് സണ്ണിലിയോണിനെ

ന്യൂഡല്‍ഹി: 2015 ല്‍ ഗൂഗിളില്‍ ഏറ്റവും അധികം പേര്‍ തിരഞ്ഞ താരം സണ്ണി ലിയോണ്‍.സല്‍മാന്‍ ഖാന്‍,ഷാരൂഖ് ഖാന്‍,ദീപി പദു ക്കാണ്‍ തുടങ്ങിയ ‌താരങ്ങളെയാണ് സണ്ണി ലിയോണ്‍ പിന്‍തള്ളിയത്.

2015 ല്‍ ലീല എന്ന ചിത്രത്തില്‍ നായികയായി മിന്നുന്ന പ്രകടനമാണ് സണ്ണി ലിയോണ്‍ കാഴ്ച വെച്ചത്. ഒരു പിടി മികച്ച ചിത്രങ്ങള്‍ കൊണ്ടാണ് സണ്ണി ലിയോണ്‍ 2015നെ സജീവമാക്കിയത് ഒപ്പം ഒരു പിടി വിവാദങ്ങളും.ഏഴോളം ചിത്രങ്ങളിലാണ് സണ്ണി ലിയോണ്‍ 2015ല്‍ വേഷമിട്ടത്.ഇതില്‍ ലീല,കുച്ച് കുച്ച് ലോച്ചാഹേ എന്നീ ചിത്രങ്ങിളില്‍ നായികയായി.മൂന്ന് ചിത്രങ്ങളില്‍ അതിഥിതാരമായും നര്‍ത്തികിയായും എത്തി.

ലീലയിലെ സണ്ണി ലിയോണിന്റെ പ്രകടനം വലിയ കൈയ്യടി നേടി കൊടുത്തു.കേവലം ശരീര പ്രദര്‍ശനത്തിന് അപ്പുറം ഒരു മികച്ച നടി കൂടിയാണ് താനെന്ന് സണ്ണി ലിയോണ്‍ ലീലയിലൂടെ തെളിയിച്ചു. സണ്ണി ലിയോണിന്റെ കോണ്ടം പരസ്യമാണ് ആദ്യ വിവാദത്തിന് വഴിവെച്ചത്.പ്രതിഷേധവുമായി നിരവധി പേര്‍ രംഗത്ത് എത്തിയപ്പോള്‍ മുംബൈ സ്വദേശിയായ വീട്ടമ്മ കോടതിയെ സമീപിച്ചു.വ്യായാമ മുറകളുള്ള സിഡിയുമായി ആണ് സണ്ണി ലിയോണ്‍ പിന്നീട് എത്തിയത്.പ്രതീക്ഷച്ച പോലെ ഇതിന് വലിയ സ്വീകരണമുണ്ടായി.

Share this news

Leave a Reply

%d bloggers like this: