26 ഖത്തര്‍ പൗരന്‍മാരെ സായുധ സംഘം തട്ടികൊണ്ടുപോയി

 

ഖത്തര്‍: 26 ഓളം ഖത്തര്‍ പൗരന്‍മാരെ സൗദി-ഇറാഖ് അതിര്‍ത്തിയില്‍ നിന്ന് സായുധസംഘം തട്ടിക്കൊണ്ടുപോയി. ബുധനാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് ആയുധധാരികളായ സംഘം സൗദി അതിര്‍ത്തി പ്രദേശമായ ബസായയിലെ സമാവ മരുഭൂമിയില്‍ വെച്ച് പൗരന്‍മാരെ തട്ടിക്കൊണ്ടുപോയത്.

ഖത്തറില്‍ നിന്ന് വേട്ടക്കായി പേയാതായിരുന്നു സംഘം. എന്നാല്‍, ആരാണ് തട്ടിക്കൊണ്ടുപോയതെന്ന് വ്യക്തമല്ല. ഖത്തര്‍ സ്വദേശികളെ സൗദി അതിര്‍ത്തി പ്രദേശത്ത് നിന്ന് തട്ടികൊണ്ടുപോയതായി ഖത്തര്‍ വിദേശ കാര്യമന്ത്രാലയം സ്ഥിരീകരിച്ചതായി ഖത്തര്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. പൗരന്‍മാരെ മോചിപ്പിക്കാനുളള ശ്രമങ്ങള്‍ നടക്കുന്നതായും മന്ത്രാലയം അറിയിച്ചു. നൂറോളം വരുന്ന സംഘം അമ്പതിലധികം വാഹനങ്ങളിലത്തെിയാണ് ഖത്തരികളെ തട്ടിക്കൊണ്ടു പോയതെന്ന് ബി.ബി.സി റിപ്പോര്‍ട്ട് ചെയ്തു.

Share this news

Leave a Reply

%d bloggers like this: