ദേശീയ സ്‌കൂള്‍ കായിക മേള നടത്താന്‍ സന്നദ്ധത അറിയിച്ച് കേരളം

തിരുവനന്തപുരം : ദേശീയ. സ്‌കൂള്‍ കായിക മേള കേരളത്തില്‍ നടത്താന്‍ സന്നദ്ധരാണെന്നു കേന്ദ്രത്തെ അറിയിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. മന്ത്രിസഭയുടെ പൂര്‍ണ്ണ പിന്‍തുണയോടെയാണ് കേരളം കേന്ദ്രത്തെ സമീപിക്കാന്‍ ഒരുങ്ങുന്നത്. ചീഫ് സെക്രട്ടറി ജിജി തോംസണ്‍ദേശീയ സ്‌കൂല്‍ മീറ്റ് നടത്താനുള്ള കേരളത്തിന്റെ താല്പര്യം ഇന്നു കേന്ദ്രത്തിനെ അറിയിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കോഴിക്കോട് പ്രധാനവേദിയാക്കാനാണ് കേരളത്തിനു താല്പര്യമെങ്കിലും കേന്ദ്രത്തിന്റെ അനുമതി ലഭിക്കാതെ അന്തിമ പ്രഖ്യാപനം നടത്താന്‍ സാധിക്കില്ല. മേളയ്ക്ക് ഏകദേശം അഞ്ചുകോടി രൂപയാണ് ചിലവു പ്രതീക്ഷിക്കുന്നത്. ഇതില്‍ കേന്ദ്രം എത്ര രുപ നല്കുമെന്ന കാര്യത്തിലും വ്യക്തത വേണ്ടിയിരിക്കുന്നു.

ഏറെ നാളായി ദേശീയ സ്‌കൂള്‍ മീറ്റ് എവിടെ നടത്തണമെന്ന കാര്യത്തില്‍ അിശ്ചിതത്വം തുടരുകയായിരുന്നു. മഹാരാഷ്ട്രയിലാണ് ആദ്യം നടത്താന്‍ തീരുമാനിച്ചിരുന്നതെങ്കിലും പിന്നീട് സംസ്ഥാനം പിന്‍മാറിയതോടെ പ്രശ്‌നം സങ്കീര്‍ണ്ണമാകുകയായിരുന്നു. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ വരെ ഈ പ്രശ്‌നത്തിന് ഉടന്‍ പരിഹാരം കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് രംഗത്തു വന്നിരുന്നു. പി.ടി ഉഷ, അഞ്ചു ബോബി ജോര്‍ജ് തുടങ്ങി കേരളത്തിന്റെ യശസുയര്‍ത്തിയ താരങ്ങളുടെ അഭ്യര്‍ത്ഥനകളുടേയും സമ്മര്‍ദ്ദങ്ങളുടേയും ഫലമെന്നോണമാണ് സംസ്ഥാന സര്‍ക്കാര്‍ ദേശീയ സ്‌കൂള്‍ കായിക മേള നടത്താനുള്ള തീരുമാനം കൈക്കൊണ്ടത്.

ഡി

Share this news

Leave a Reply

%d bloggers like this: