ഇന്ത്യയുടെ ആവശ്യം തള്ളി അമേരിക്ക തൊഴില്‍ വിസ നിരക്കുകള്‍ ഇരട്ടിയാക്കി

വാഷിംങ്ടണ്‍ : അമേരിക്കന്‍ തൊഴില്‍ വിസകളുടെ നിരക്കുകള്‍ ഇരട്ടിയാക്കാനുള്ള ബില്ലിന് അംഗീകാരം. ഇതോടെ ഇന്ത്യയുള്‍പ്പെടെയുള്ള വികസ്വര രാജ്യങ്ങള്‍ക്ക് അമേരിക്കയിലുള്ള തൊഴില്‍ സാധ്യതകള്‍ക്ക് വന്‍ തുക മുടക്കേണ്ടി വരും. നിരക്കുകല്‍ വര്‍ധിപ്പിക്കരുതെന്ന ഇന്ത്യയുടെ ആവശ്യം തള്ളിയ അമേരിക്കന്‍ കോണ്‍ഗ്രസ് എന്‍-1ബി, എല്‍-1 തുടങ്ങിയ തൊഴില്‍ വിസകള്‍ക്കാണ് നിരക്കു വര്‍ധന ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇനിമുതല്‍ തൊഴില്‍ വിസയ്ക്കായി ഏകദേശം 4000 മുതല്‍ 4500 ഡോളര്‍വരെയാകും മുടക്കേണ്ടി വരിക. ഇന്ത്യയില്‍ നിന്നും അമേരിക്കയിലേക്ക് ജോലി ചേടി പോകുന്നയാള്‍ 3 ലക്ഷം രുപയോളം വിസയ്ക്കായി മാത്രം നല്‌കേണ്ടി വരും. ഇന്ത്യയിലെ ഐടി കമ്പനികളെയാകും ഈ നിരക്കു വര്‍ധന ഏറ്റവും കൂടുതല്‍ ബാധിക്കുക.

നിരക്കു വര്‍ധിപ്പിക്കുന്നതിലൂടെ പ്രതിവര്‍ഷം അമേരിക്കയ്ക്ക് ഒരു ബില്ല്യണ്‍ യുഎസ് ഡോളര്‍ സമ്പാദിക്കാന്‍ സാധിക്കും. ഈ തുക സര്‍ക്കാരിന്റെ 9/11 ആരോഗ്യ പദ്ധതി ആക്ടിനും മയോമെട്രിക്ക് ട്രാക്കിംഗ് സിസ്റ്റത്തിനും വേണ്ടിയുള്ള ഫണ്ടില്‍ നിക്ഷേപിക്കും.വ അമേരിക്ക കൈകൊണ്ടിട്ടുള്ള പുതിയ വിസ നിരക്കുകള്‍ കുറഞ്ഞത് 50 ജീവനക്കാരുള്ള ഐടി കമ്പനികള്‍ക്കാകും ബാധകമാകുക. നിരക്കു വര്‍ധനയുടെ കാലാവധി 10 വര്‍ഷമാണ്. ഒബാമയുമായുള്ള ഫോണ്‍ സംഭാഷണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വിസ നിരക്കു വര്‍ധനയിലുള്ള ഇന്ത്യയുടെ ആശങ്ക അറിയിച്ചിരുന്നു. പ്രതിവര്‍ഷം ഇന്ത്യന്‍ ഐടി കമ്പനികളില്‍ നിന്നും വിസ ഇനിത്തില്‍ 8 കോടി ഡോളറിനടുത്താണ് അമേരിക്കയിലേക്ക് ഒഴുകുന്നത്.

ഡി

Share this news

Leave a Reply

%d bloggers like this: