വിദ്യാര്‍ഥിനികള്‍ക്കെതിരായ അതിക്രമം; കാലിക്കറ്റ് സര്‍വകലാശാലയിലെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

കോഴിക്കോട്: കാമ്പസില്‍ വിദ്യാര്‍ഥിനികള്‍ക്കെതിരെ അതിക്രമം നടന്നുവെന്ന പരാതിയില്‍ കാലിക്കറ്റ് സര്‍വകലാശാല യുജിസിക്കു റിപ്പോര്‍ട്ട് നല്‍കി. പരാതി ഗൗരവമുള്ളതാണെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നുമാണു പ്രാഥമിക റിപ്പോര്‍ട്ട്. ഡിസംബര്‍ ഏഴിനു റിപ്പോര്‍ട്ട് സമര്‍പ്പിക്കാനായിരുന്നു സര്‍വകലാശാലയോടു യുജിസി ആവശ്യപ്പെട്ടിരുന്നത്.

കാമ്പസില്‍ വിദ്യാര്‍ത്ഥിനികളുടെ സുരക്ഷിതത്വം ഉറപ്പാക്കാനുള്ള എല്ലാ നടപടിയും സ്വീകരിച്ചതായി കാലിക്കറ്റ് സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ കെ.മുഹമ്മദ് ബഷീര്‍ അറിയിച്ചു. സര്‍വകലാശാലയിലെ സുരക്ഷ വര്‍ധിപ്പിക്കാന്‍ പോലീസിന്റെ സഹായം തേടിയിട്ടുണ്‌ടെന്നും വിസി അറിയിച്ചു. കാമ്പസില്‍ ബൈക്കിലെത്തിയ വിദ്യാര്‍ത്ഥികള്‍ വിദ്യാര്‍ഥിനികളുടെ ദേഹത്തേക്ക് പടക്കങ്ങള്‍ പൊട്ടിച്ചെറിഞ്ഞുവെന്നായിരുന്നു പരാതി. എന്നാല്‍, പരാതി ലഭിച്ചിട്ടും സര്‍വകലാശാല യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നാരോപിച്ച് വിദ്യാര്‍ഥികള്‍ വന്‍പ്രതിഷേധമാണ് ഉയര്‍ത്തുന്നത്. പരാതികള്‍ എഴുതിയ ബലൂണുകള്‍ ഉയര്‍ത്തിയാണ് വിദ്യാര്‍ഥികള്‍ പ്രതിഷേധിക്കുന്നത്. സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷനും ഗവര്‍ണറും വിദ്യാഭ്യാസ മന്ത്രിയും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.

Share this news

Leave a Reply

%d bloggers like this: