റഷ്യന്‍ വിമാനത്തിന്റെ ബ്ലാക് ബോക്‌സിലെ വിവരങ്ങള്‍ തുര്‍ക്കി നശിപ്പിച്ചതായി ആരോപണം

 

മോസ്‌കോ: കഴിഞ്ഞ മാസം തുര്‍ക്കി സിറിയന്‍ അതിര്‍ത്തിയില്‍ വീഴ്ത്തിയ റഷ്യന്‍ വിമാനത്തിന്റെ ബ്ലാക് ബോക്‌സിലെ വിവരങ്ങള്‍ നശിപ്പിച്ചതായി ആരോപണം. അതിര്‍ത്തി ലംഘിച്ചതായ ആരോപണങ്ങള്‍ തെളിയാതിരിക്കാനായാണ് തുര്‍ക്കി അധികൃതര്‍ വിമാനത്തിന്റെ ബ്ലാക് ബോക്‌സ് നശിപ്പിച്ചതെന്ന് റഷ്യന്‍ പ്രതിരോധ മന്ത്രാലയം ആരോപിച്ചു. ബ്‌ളാക് ബോക്‌സില്‍ രേഖപ്പെടുത്തിയിരുന്ന വ്യക്തമാകാത്ത ശബ്ദങ്ങള്‍ റഷ്യന്‍ ഉദ്യോഗസ്ഥര്‍ മാധ്യമപ്രവര്‍ത്തകര്‍ക്കു മുന്നില്‍ പ്രദര്‍ശിപ്പിച്ചു.

നവംബര്‍ 24നാണ് റഷ്യന്‍ യുദ്ധവിമാനം തുര്‍ക്കി വെടിവച്ചുവീഴ്ത്തിയത്. ഇത് റഷ്യ-തുര്‍ക്കി ബന്ധത്തില്‍ വിള്ളലുകള്‍ സൃഷ്ടിച്ചു. ഐഎസിനെതിരായ പോരാട്ടത്തില്‍ തുര്‍ക്കി പിന്നില്‍നിന്നു കുത്തിയെന്ന് റഷ്യന്‍ പ്രഡിഡന്റ് വ്‌ളാദിമര്‍ പുടിന്‍ ആരോപിച്ചിരുന്നു. എന്നാല്‍ തുടര്‍ച്ചയായ മുന്നറിയിപ്പുകള്‍ ലംഘിച്ചാണ് യുദ്ധവിമാനം അതിര്‍ത്തി കടന്നതെന്നാണ് തുര്‍ക്കിയുടെ വാദം.

Share this news

Leave a Reply

%d bloggers like this: