കോപ്പിയടി: ഐ.ജി: ടി.ജെ. ജോസിനെ ഒരു വര്‍ഷത്തേക്ക് ഡീബാര്‍ ചെയ്തു

 

കോട്ടയം: പരീക്ഷയില്‍ കോപ്പിയടിച്ചെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഐ.ജി. ടി.ജെ. ജോസിനെ എം.ജി സര്‍വകലാശാല ഒരു വര്‍ഷത്തേക്ക് ഡീബാര്‍ ചെയ്തു. അന്വേഷണത്തിനായി സര്‍വകലാശാല ചുമതലപ്പെടുത്തിയ ഉപസമിതിയുടെ റിപ്പോര്‍ട്ട് സിന്‍ഡിക്കേറ്റ് അംഗീകരിച്ചതിനെ തുടര്‍ന്നാണ് നടപടി.

തൃശൂര്‍ റേഞ്ച് ഐ.ജിയായിരുന്ന ടി.ജെ. ജോസ്, മേയ് നാലിന് നടന്ന എല്‍.എല്‍.എം പരീക്ഷയില്‍ കോസ്റ്റിറ്റിയൂഷണല്‍ ലോ പേപ്പറില്‍ കോപ്പിയടിച്ചതായി സമിതി കണ്ടെത്തിയത്. നിലവില്‍ എല്‍.എല്‍.എം നേടിയിട്ടുള്ള ജോസ്, അഡീഷണല്‍ പേപ്പറായിട്ടാണ് കോസ്റ്റിറ്റിയൂഷണല്‍ ലോ കൂടി എഴുതിയത്. കളമശേരി സെന്റ് പോള്‍സ് കോളജിലായിരുന്നു പരീക്ഷ നടന്നത്. കോപ്പിയടി ശ്രദ്ധയില്‍പ്പെട്ട ഇന്‍വിജിലേറ്റര്‍, തുണ്ടുപേപ്പര്‍ കൈമാറാന്‍ ആവശ്യപ്പെട്ടെങ്കിലും തയാറാകാതെ പരീക്ഷാ ഹാളില്‍ നിന്ന് ഐ.ജി ഇറങ്ങിപ്പോയതായി സമിതി കണ്ടെത്തി. അതിനാല്‍ തെളിവ് കിട്ടിയില്ല. പിന്നീട് മൊഴികളുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തയാറാക്കിയത്. ആറ് ജീവനക്കാര്‍, കൂടെ പരീക്ഷയെഴുതിയ ജുഡീഷ്യല്‍ ഓഫീസര്‍മാരുള്‍പ്പെടെയുള്ള 16 പരീക്ഷാര്‍ത്ഥികള്‍, ഡപ്യൂട്ടി റജിസ്ട്രാര്‍ എന്നിവരില്‍ നിന്ന് മൊഴിയെടുത്തിരുന്നു.

Share this news

Leave a Reply

%d bloggers like this: