‘കോടതി കൈവിട്ടു, ഞങ്ങള്‍ക്കു നീതി ലഭിച്ചില്ല’വേദനയോടെ നിര്‍ഭയയുടെ മാതാപിതാക്കള്‍

 

ന്യൂഡല്‍ഹി: രാജ്യത്തെ നടുക്കിയ ഡല്‍ഹി കൂട്ടമാനഭംഗ കേസിലെ പ്രായപൂര്‍ത്തിയാകാത്ത പ്രതിയെ വിട്ടയയ്ക്കാമെന്ന വിധിയിലൂടെ ഡല്‍ഹി ഹൈക്കോടതി തങ്ങളെ കൈവിട്ടിരിക്കുകയാണെന്ന് പീഡനത്തിനിരയായ ജ്യോതി സിംഗിന്റെ മാതാപിതാക്കള്‍. ‘ഞങ്ങള്‍ക്കു നീതി ലഭിച്ചില്ല. പ്രതിഷേധങ്ങളെ വകവയ്ക്കാതെ കുറ്റവാളിയെ മോചിപ്പിക്കാനുള്ള കോടതി ഉത്തരവ് തങ്ങളെ പെരുവഴിയില്‍ തള്ളുന്നതിനു തുല്യമാണ്-ജ്യോതിയുടെ മാതാവ് ആഷ ദേവി പറഞ്ഞു.

പ്രതിയെ വിട്ടയയ്ക്കരുതെന്ന കേന്ദ്രസര്‍ക്കാരിന്റെ ഹര്‍ജി തള്ളിയാണ് പ്രായപൂര്‍ത്തിയാകാത്ത പ്രതിയെ വിട്ടയയ്ക്കാന്‍ കോടതി വിധിച്ചത്. ഇയാള്‍ ഞായറാഴ്ച ജയില്‍മോചിതനാകും. കോടതി ഉത്തരവിനെതിരേ അപ്പീല്‍ നല്‍കുമെന്നും തങ്ങള്‍ക്കു നീതി ലഭിക്കുന്നതുവരെ പോരാട്ടം തുടരുമെന്നും ജ്യോതി സിംഗിന്റെ മാതാപിതാക്കള്‍ അറിയിച്ചു. അതേസമയം, പ്രതിയെ റിലീസ് ചെയ്യുന്നതിനെതിരെ നിരവധി സംഘടനകളും വ്യക്തികളും രംഗത്തെത്തിയിട്ടുണ്ട്.

2012 ഡിസംബര്‍ 16നാണു രാജ്യത്തെ നടുക്കിയ ഡല്‍ഹി കൂട്ടമാനഭംഗം നടന്നത്. ഓടുന്ന ബസില്‍ ആറു പേര്‍ ചേര്‍ന്നാണ് വിദ്യാര്‍ഥിനിയെ ക്രൂരപീഡനത്തിനിരയാക്കിയത്. പിന്നീട് പ്രതികള്‍ പെണ്‍കുട്ടിയെ വഴിയരികില്‍ ഉപേക്ഷിച്ചു. ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട പെണ്‍കുട്ടി ഡിംസബര്‍ 29 ന് ദിവസത്തിനുശേഷം മരണത്തിനു കീഴടങ്ങുകയായിരുന്നു. പ്രതികളില്‍ അഞ്ചുപേര്‍ക്ക് വധശിക്ഷ വിധിച്ച കോടതി സംഭവം നടക്കുമ്പോള്‍ പ്രായപൂര്‍ത്തിയാകാത്ത ഇയാളെ മൂന്നുവര്‍ഷത്തെ തടവുശിക്ഷ വിധിച്ച് ജുവനൈല്‍ ഹോമിലേക്കയയ്ക്കുകയായിരുന്നു.

Share this news

Leave a Reply

%d bloggers like this: