മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ഷട്ടറുകള്‍ പുലര്‍ച്ചെ തുറന്നു;ജാഗത്ര പാലിക്കണമെന്ന് നിര്‍ദേശം

 

കുമളി: ജലനിരപ്പ് സംഭരണശേഷിയോടടുത്തതോടെ മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ഷട്ടറുകള്‍ പുലര്‍ച്ചെ തുറന്നു. ഇതോടെ സെക്കന്റില്‍ 800 ഘനയടി വെള്ളം ഇടുക്കി അണക്കെട്ടിലേക്ക് ഒഴുകുന്നുണ്ട്. പെരിയാറിന്റെ തീരവാസികളോട് ജാഗ്രത പാലിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

നീരൊഴുക്ക് കൂടിയതോടെ അണക്കെട്ടിലെ ജലനിരപ്പ് 141.7 അടിയായി ഉയര്‍ന്നു. ഇതേത്തുടര്‍ന്നാണ് മുന്നറിയിപ്പില്ലാതെ ഷട്ടറുകള്‍ തുറന്നത്. വൃഷ്ടി പ്രദേശത്ത് കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയെ തുടര്‍ന്നാണ് അണക്കെട്ടിലേക്കുള്ള തീരൊഴുക്ക് ശക്തിപ്രാപിച്ചത്. കൂടുതല്‍ ഷട്ടറുകള്‍ തുറക്കാന്‍ സാധ്യതയുണ്ടെന്നും പെരിയാര്‍ തീര ദേശ ജാഗത്ര പാലിക്കണമെന്നും ജില്ലാ കളക്ടര്‍ മുന്നറിയിപ്പ് നല്‍കി.

Share this news

Leave a Reply

%d bloggers like this: