ഓസീസ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു: യുവി വീണ്ടും ടീമില്‍

ന്യൂഡല്‍ഹി: ഓസ്‌ട്രേലിയയ്‌ക്കെതിരേ നടക്കുന്ന ഏകദിന, ട്വന്റി-20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെയാണ് പ്രഖ്യാപിച്ചു. നീണ്ടനാളത്തെ ഇടവേളയ്ക്കുശേഷം മധ്യനിര ബാറ്റ്‌സ്മാന്‍ യുവരാജ് സിംഗും വെറ്ററന്‍ പേസര്‍ ആശിഷ് നെഹ്‌റയും ഇന്ത്യന്‍ ടീമില്‍ ഇടം നേടി. ഓസ്‌ട്രേലിയയ്‌ക്കെതിരായ ട്വന്റി-20 പരമ്പരയ്ക്കുള്ള ടീമിലാണ് ഇരുവരും ഇടം പിടിച്ചത്. ഓസ്‌ട്രേലിയയില്‍ നടക്കുന്ന ഏകദിന, ട്വന്റി-20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെയാണ് പ്രഖ്യാപിച്ചത്. മധ്യനിര ബാറ്റ്‌സ്മാന്‍ സുരേഷ് റെയ്‌നയെയും മീഡിയം പേസര്‍ ഭൂവനേശ്വര്‍ കുമാറിനെയും ഏകദിന ടീമിലേക്കു പരിഗണിച്ചില്ല. പകരം കര്‍ണാടക താരം മനീഷ് പാണ്ഡയെയും പുതുമുഖ പേസര്‍ ബ്രയിന്ദര്‍ ബല്‍ബിര്‍സിംഗ് സരനെയും ഉള്‍പ്പെടുത്തി. പരിക്കിന്റെ പിടിയിലായിരുന്ന പേസര്‍ മുഹമ്മദ് ഷമിയും ഏകദിന ടീമില്‍ തിരിച്ചെത്തി.

ഒന്നരവര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് ഇടംകൈയന്‍ ബാറ്റ്‌സ്മാനായ യുവി ഇന്ത്യന്‍ ടീമില്‍ ഇടം നേടുന്നത്. വിജയ് ഹസാരെ ഏകദിന ക്രിക്കറ്റിലെ മികച്ച പ്രകടനമാണ് യുവിക്ക് ടീമിലേക്കുള്ള വഴിതുറന്നത്. ഇതിനിടെ വരുന്ന ലോക ട്വന്റി-20 ലോകകപ്പ് വരെ എം.എസ്. ധോണി നായകനായി തുടരുമെന്ന് ബിസിസിഐ അറിയിച്ചു.

ഓസ്‌ട്രേലിയയില്‍ ഇന്ത്യ അഞ്ച് ഏകദിനങ്ങളും മൂന്നു ട്വന്റി-20 മത്സരങ്ങളുമാണ് കളിക്കുന്നത്. ജനുവരി ആറിനു പെര്‍ത്തിലെത്തുന്ന ഇന്ത്യയുടെ ആദ്യമത്സരം 12നാണ്. പെര്‍ത്ത്, ബ്രിസ്‌ബെന്‍, മെല്‍ബണ്‍, കാന്‍ബെറ, സിഡ്‌നി എന്നിവിടങ്ങളില്‍ ഏകദിനങ്ങളും അഡ്‌ലെയ്ഡ്, മെല്‍ബണ്‍, സിഡ്‌നി എന്നിവിടങ്ങളില്‍ ട്വന്റി-20യും കളിക്കും.

ഇന്ത്യന്‍ ഏകദിന ടീം: എം.എസ്. ധോണി (നായകന്‍), ശിഖര്‍ ധവാന്‍, രോഹിത് ശര്‍മ, വിരാട് കോഹ്‌ലി, അജിങ്ക്യ രഹാനെ, മനീഷ് പാണ്ഡെ, രവിചന്ദ്ര അശ്വിന്‍, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, അക്ഷര്‍ പട്ടേല്‍, ഇഷാന്ത് ശര്‍മ, ഉമേഷ് യാദവ്, ഗുര്‍കീരാത് സിംഗ് മന്‍, റിഷി ധവാന്‍, ബ്രയിന്ദര്‍ ബല്‍ബിര്‍സിംഗ് സരന്‍.

ട്വന്റി-20 ടീം: എം.എസ്. ധോണി (നായകന്‍), രോഹിത്, ധവാന്‍, കോഹ്‌ലി, യുവരാജ് സിംഗ്, സുരേഷ് റെയ്‌ന, രഹാനെ, അശ്വിന്‍, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, ഹര്‍ഭജന്‍ സിംഗ്, ഉമേഷ് യാദവ്, ഹര്‍ദിക് പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍, ആശിഷ് നെഹ്‌റ.

Share this news

Leave a Reply

%d bloggers like this: