നാഷണല്‍ ബസ് റെയില്‍ യൂണിയന്‍ ഡ്രൈവര്‍മാര്‍ സമരത്തിലേക്ക്

ഡബ്ലിന്‍: നാഷണല്‍ ബസ് റെയില്‍ യൂണിയന്‍ ബസ് എയ്‌റീന്‍ ഡ്രൈവര്‍മാര്‍ സമരത്തിന് തയാറെടുക്കുന്നു. സമരം നടത്തുന്നതു സംബന്ധിച്ച് ഡ്രൈവര്‍മാരുടെ നിലപാട് വ്യക്തമാക്കാന്‍ ഉടന്‍ വോട്ടെടുപ്പ് നടത്താനും യൂണിയന്‍ തീരുമാനിച്ചു. എക്‌സ്പ്രസ് വേ സര്‍വീസില്‍ വരുത്താന്‍ പോകുന്ന മാറ്റങ്ങളില്‍ പ്രതിഷേധിച്ചാണ് യൂണിയന്‍ സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

യൂണിയന്‍ അംഗങ്ങള്‍ക്ക് നേരെ മാനേജര്‍മാരുടെ ഭാഗത്തുനിന്നും വലിയ തോതില്‍ അപവാദ പ്രചരണങ്ങളും ആരോപണങ്ങളും ഉയരുകയാണെന്ന് എന്‍ ബി ആര്‍ യു പറഞ്ഞു. എന്നാല്‍ ഇത് പ്രതിഷേധം കുറയ്ക്കാന്‍ സഹായിക്കില്ലെന്നും സമരം ശക്തമാകുമെന്നും യൂണിയന്‍ മുന്നറിയിപ്പ് നല്‍കി. പ്രശ്‌നത്തില്‍ അടിയന്തിരമായി ഇടപെട്ട് നടപടി സ്വീകരിക്കാന്‍ യൂണിയന്‍ സര്‍ക്കാരിനോടാവശ്യപ്പെട്ടു.

-എല്‍കെ-

Share this news

Leave a Reply

%d bloggers like this: