സമത്വ മുന്നേറ്റ യാത്രയ്ക്കിടെ നടത്തിയ വിവാദ പ്രസംഗം സംബന്ധിച്ച കേസില്‍ എസ്.എന്‍.ഡി.പിയോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ മുന്‍കൂര്‍ ജാമ്യം തേടി

കൊച്ചി : സമത്വ മുന്നേറ്റ യാത്രയ്ക്കിടെ നടത്തിയ വിവാദ പ്രസംഗം സംബന്ധിച്ച കേസില്‍ എസ്.എന്‍.ഡി.പിയോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ മുന്‍കൂര്‍ ജാമ്യം തേടി. ഹര്‍ജി മറ്റന്നാള്‍ ഹൈക്കോടതി പരിഗണിക്കും.

യു.ഡി.എഫ് സര്‍ക്കാരിന്റെ നിലപാടുകളെയാണ് താന്‍ വിമര്‍ശിച്ചതെന്നും തന്റെ വാക്കുകള്‍ വളച്ചൊടിക്കപ്പെടുകയായിരുന്നു എന്നും വെള്ളാപ്പള്ളി ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. താന്‍ നടത്തിയത് വര്‍ഗ്ഗീയ പ്രസംഗമാണെങ്കില്‍ തനിക്കെതിരെ മത നേതാക്കന്മാരാരും ഇതുവരെ രംഗത്തെത്തിയിട്ടില്ല. പരാതിയുമായി രംഗത്തെത്തിയ വി.എം സുധീരന്‍ തന്റെ പ്രസംഗത്തിന് ദൃക്‌സാക്ഷിയല്ലെന്നും കേട്ടറിവിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹം തനിക്കെതിരെ പരാതി നല്‍കിയിരിക്കുന്നതെന്നും വെള്ളാപ്പള്ളി ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

കോഴിക്കോട് മാന്‍ഹോളില്‍ വീണ അന്യസംസ്ഥാന തൊഴിലാളികളെ രക്ഷിക്കുന്നതിനിടെ അപകടത്തില്‍ മരിച്ച നൗഷാദിന് സര്‍ക്കാര്‍ ധനസഹായം നല്‍കിയത് പരാമര്‍ശിച്ച് സമത്വ മുന്നേറ്റ യാത്രയ്ക്കിടെ വെള്ളാപ്പള്ളി നടത്തിയ പ്രസംഗം വിവാദമായിരുന്നു. സംഭവത്തില്‍ കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിയാണ് വെള്ളാപ്പള്ളിയ്‌ക്കെതിരെ കേസെടുത്തത്.

Share this news

Leave a Reply

%d bloggers like this: