ഫിഫ പ്രസിഡന്റ് സെപ് ബ്ലാറ്ററിനും യുവേഫ തലവന്‍ മിഷേല്‍ പ്ലാറ്റീനിക്കും ദീര്‍ഘകാല വിലക്ക്

സൂറിച്ച്: ഫിഫ പ്രസിഡന്റ് സെപ് ബ്ലാറ്ററിനും യുവേഫ തലവന്‍ മിഷേല്‍ പ്ലാറ്റീനിക്കും ദീര്‍ഘകാല വിലക്ക്. ഫുട്ബാള്‍ മത്സരവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ പ്രവര്‍ത്തിക്കുന്നതില്‍ നിന്നും എട്ടു വര്‍ഷത്തേക്കാണ് ഇരുവരെയും വിലക്കിയത്.

ഫിഫയിലെ അഴിമതിക്കേസ് അന്വേഷിക്കുന്ന എത്തിക്ക്‌സ് കമ്മിറ്റിയാണ് വിലക്കേര്‍പ്പെടുത്തിയത്. ഇരുവരും പിഴയും അടക്കേണ്ടതുണ്ട്. ബ്ലാറ്റര്‍ 33,700 യൂറോയും പ്ലാറ്റീനി 54,000 യൂറോയുമാണ് അടക്കേണ്ടത്. 1.3 മില്യണ്‍ യൂറോയുടെ അഴിമതി നടത്തിയതിനാണ് ഇരുവര്‍ക്കും വിലക്ക് വരുന്നത്. അഴിമതി നടത്തിയത് സമ്മതിക്കാന്‍ ഇരുവരും തയ്യാറായിരുന്നില്ല. 79 കാരനായ ബ്‌ളാറ്റര്‍ 1998 മുതല്‍ ഫിഫ തലവനാണ്. വിവാദത്തെ തുടര്‍ന്ന് അദ്ദേഹം രാജിവെക്കുകയും തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ബ്ലാറ്റര്‍ക്കു പിന്‍ഗാമിയായി ഫിഫയില്‍ അധികാരം പിടിക്കനെത്തിയ 60കാരനായ പ്‌ളാറ്റീനിക്ക് വന്‍ തിരിച്ചടിയാണ് ഈ വിധി.

Share this news

Leave a Reply

%d bloggers like this: