ഡല്‍ഹിയില്‍ കോടതിക്കുള്ളില്‍ വെടിവയ്പ്; പോലീസുകാരന്‍ കൊല്ലപ്പെട്ടു

 

ന്യൂഡല്‍ഹി: ഡല്‍ഹി കോടതിയില്‍ വെടിവെപ്പില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു. രണ്ട് പൊലീസുകാരടക്കം നാല് പേര്‍ക്ക് പരിക്കേറ്റു. കിഴക്കന്‍ ഡല്‍ഹിയിലെ കര്‍ക്കര്‍ദൂമ കോടതിയിലാണ് രാവിലെ 11 മണിയോടെ വെടിവെപ്പുണ്ടായത്. സംഭവത്തില്‍ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യുകയാണ്.

മൂന്ന് റൗണ്ട് വെടിയേറ്റ കോണ്‍സ്റ്റബിള്‍ റാം കുമാര്‍ തല്‍ക്ഷണം മരിച്ചു. കോടതിയില്‍ കയറിയ അക്രമികള്‍ ആറ് റൗണ്ട് വെടിയുതിര്‍ക്കുകയായിരുന്നു. കോടതിയിലേക്ക് വിചാരണയ്ക്കായി പ്രതിയെ കൊണ്ടുവന്നപ്പോഴാണ് സംഭവം. ശിക്ഷാവിധി കാത്തുകിടക്കുന്ന പ്രതിയുടെ ബന്ധുവാണു കോടതിക്കുള്ളില്‍ വെടിവയ്പ് നടത്തിയത്. കോടതിയിലുണ്ടായിരുന്ന ക്ലാര്‍ക്കിനും പരിക്കേറ്റിട്ടുണ്ട്.

Share this news

Leave a Reply

%d bloggers like this: