ക്രിസ്മസ് ആഘോഷിക്കുന്നത് ക്രിമിനല്‍ കുറ്റം

 

ബന്ദര്‍: ബ്രൂണെയില്‍ ക്രിസ്മസ് ആഘോഷിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി. ദക്ഷിണ ചൈന കടലിലെ ദ്വീപുരാഷ്ട്രമായ ബ്രൂണെയില്‍ അനുവാദമില്ലാതെ ക്രിസ്മസ് ആഘോഷിച്ചാല്‍ ക്രിമിനല്‍ കുറ്റമായി കണക്കാക്കുമെന്ന് ബ്രൂണ സുല്‍ത്താന്‍ ഹസ്സല്‍ ബോല്‍ക്കിയാണ് അറിയിച്ചത്. രാജ്യത്തെ മുസ്ലീങ്ങളുമായി പ്രശ്‌നമുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണ് തീരുമാനം. െ്രെകസ്തവര്‍ക്ക് വീട്ടില്‍ ക്രിസ്തുമസ് ആഘോഷം നടത്താം. എന്നാല്‍ അധികൃതരെ ഇക്കാര്യം അറിയിച്ചിരിക്കണം.

ക്രിസ്തുമസ് ആഘോഷത്തിന്റെ ഭാഗമായി വീടിന് പുറത്ത് അലങ്കാരങ്ങള്‍ പാടില്ലെന്നും സാന്താക്ലോസ് തൊപ്പിയും ആശംസ ബാനറുകളും പൊതുസ്ഥലത്ത് വയ്ക്കരുതെന്നും നിര്‍ദേശമുണ്ട്. നിയമം ലംഘിച്ചാല്‍ 20,000 യു.എസ് ഡോളര്‍ പിഴയോ അഞ്ച് വര്‍ഷം തടവോ അല്ലെങ്കില്‍ ഇതു രണ്ടും ഒരുമിച്ചോ അനുഭവിക്കേണ്ടി വരും. കഴിഞ്ഞ വര്‍ഷവും ബ്രൂണയില്‍ ക്രിസ്തുമസ് ആഘോഷങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു.

ക്രിസ്മസിന്റെ ഭാഗമായുള്ള അലങ്കാരങ്ങള്‍ ഒഴിവാക്കണമെന്നും പരിശോധന ഉണ്ടാകുമെന്നും സ്ഥാപനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വിദേശ സഞ്ചാരികള്‍ ധാരാളമായി എത്താറുള്ള ബ്രൂണെയില്‍ അവരെ ലക്ഷ്യമിട്ട് അലങ്കാര വിളക്കുകള്‍, ക്രിസ്മസ് ട്രീ ഡക്കറേറ്റ് ചെയ്യുക എന്നിവയും ഒഴിവാക്കി. നിരോധനം വന്നതോടെ ബ്രൂണെയിലെ ക്രിസ്മസിനെ ദു:ഖത്തിന്റെ ക്രിസ്മസ് എന്നാണ് ചില വിദേശികള്‍ വിശേഷിപ്പിച്ചത്. അതേസമയം നിരോധനത്തിനെതിരേ സംസാരിക്കാന്‍ പോലും ബ്രൂണയിലുള്ളവര്‍ ഭയപ്പെടുകയാണ്.

Share this news

Leave a Reply

%d bloggers like this: