കില്‍ഡെയറില്‍ അമ്മയെയും മക്കളെയും ഭീഷണിപ്പെടുത്തി കവര്‍ച്ച

 

ഡബ്ലിന്‍: അമ്മയും രണ്ട് മക്കളുമടങ്ങുന്ന കുടുംബത്തെ ഭീഷണിപ്പെടുത്തി കവര്‍ച്ച. 14 വയസ്സുകാരിയായ മകളെ ആക്രമിക്കും എന്ന ഭീഷണി മുഴക്കിയാണ് സംഘം കവര്‍ച്ച നടത്തിയത്.

ജോണ്‍സ്ടൗണ്‍ മാനറിലെ ഡ്രൈവില്‍ താമസിക്കുന്ന കുടുംബം വൈകിട്ട് ആറുമണിയോടെ വൈഫൈ കണക്ഷന്‍ ലഭിക്കാതാകുകയും ശബ്ദം കേട്ട് നോക്കുമ്പോള്‍ ജനലുകള്‍ തകര്‍ത്ത് രണ്ട് പേരടങ്ങിയ സംഘം വീടിനകത്ത് പ്രവേശിക്കുകയുമായിരുന്നു. പണവും വിലപിടിപ്പുമുളള മറ്റു വസ്തുക്കളും ആവശ്യപ്പെട്ട അക്രമികള്‍ പതിനാലുകാരിയായ അവരുടെ മകളെ ഉപദ്രവിക്കുമെന്നും ഭീഷണിപ്പെടുത്തി. പണം നല്‍കിയെങ്കിലും വീട്ടുകാരെ മുകളിലെ നിലയിലേക്ക് കൊണ്ടുപോയി ആഭരണങ്ങള്‍ ആവശ്യപ്പെട്ട മോഷ്ടാക്കള്‍ അവരെ കുളിമുറിയില്‍ പൂട്ടിയിട്ട ശേഷം വീട്ടിലെ വിലപിടിപ്പുള്ള വസ്തുക്കള്‍ മോഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു.

സംഭവത്തില് പോലീസ് അന്വേഷണമാരംഭിച്ചു. എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 045-884-300 എന്ന നമ്പറിലോ 1800 666111 എന്ന നമ്പറിലോ ബന്ധപ്പെടണമെന്ന് ഗാര്‍ഡ അറിയിച്ചു.

Share this news

Leave a Reply

%d bloggers like this: