അംഗബലം വര്‍ധിപ്പിക്കാന്‍ പാഴ്‌സി വിഭാഗക്കാര്‍ ഗര്‍ഭപാത്രം വാടകയ്‌ക്കെടുക്കുന്നു

ഉദ്വാദ: അംഗബലം വര്‍ധിപ്പിക്കാന്‍ പാഴ്‌സി വിഭാഗക്കാര്‍ ഗര്‍ഭപാത്രം വാടകയ്‌ക്കെടുക്കുന്നു. ജിയോ പാഴ്‌സി എന്ന് പേരിട്ടിരിക്കുന്ന പുതിയ പദ്ധതിയിലൂടെ സമുദായത്തിലെ അംഗസംഖ്യ വര്‍ധിപ്പിക്കാനാണ് തീരുമാനം. രണ്ട് പാഴ്‌സി വനിതകള്‍ ഗര്‍ഭപാത്രം വാടകയ്ക്ക് നല്‍കാന്‍ (സറോഗസി) തയ്യാറായിട്ടുണ്ടെന്ന് ജിയോ പാഴ്‌സി ഡയറക്ടര്‍ ഡോ.ഷെര്‍നാസ് കാമ അറിയിച്ചു.

പാഴ്‌സി മതനേതാക്കളുടെ അനുമതിയോടെയാണ് പുതിയ തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. വൈദ്യശാസ്ത്രത്തിന്റെ സഹായത്തോടെ അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 200 കുട്ടികള്‍ക്ക് ജന്മം നല്‍കാനാണ് ലക്ഷ്യം.

കുട്ടികള്‍ ജനിക്കാനായി വൈദ്യശാസ്ത്രത്തിന്റെ സഹായം തേടുന്ന ദമ്പതികള്‍ക്ക് അഞ്ച് ലക്ഷം രൂപ സഹായമായി നല്‍കാനും തീരുമാനിച്ചിട്ടുണ്ട്.

2001ലെ സെന്‍സസ് പ്രകാരം 69,104 ആണ് രാജ്യത്തെ പാഴ്‌സി ജനസംഖ്യ. 2011ല്‍ ഇത് 59,000 ആയി കുറഞ്ഞു. ഈ സാഹചര്യത്തിലാണ് സമൂഹത്തിന്റെ പുതിയ തീരുമാനം.

Share this news

Leave a Reply

%d bloggers like this: