ബിജെപി തന്നോട് മാപ്പ് യാചിക്കുകയാണെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍

ന്യൂഡല്‍ഹി : ഡല്‍ഹി ജില്ലാ ക്രിക്കറ്റ് അസോസിയേഷനിലെ അഴിമതി ആരോപണങ്ങളുടെ പേരില്‍ ബിജെപി തന്നോട് മാപ്പ് യാചിക്കുകയാണെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. എന്നാല്‍, താന്‍ ആരോടും മാപ്പ് പറയില്ലെന്നും അഴിമതിയെക്കുറിച്ച് അന്വേഷിച്ച കമ്മിഷന്‍ ആര്‍ക്കും ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ലെന്നും കെജ്രിവാള്‍ പറഞ്ഞു.

ഡല്‍ഹി ജില്ലാ ക്രിക്കറ്റ് അസോസിയേഷനില്‍ ക്രമക്കേട് നടന്നിട്ടുണ്ടെന്ന് മാത്രമാണ് അന്വേഷണ കമ്മിഷന്‍ കണ്ടെത്തിയിട്ടുള്ളത്. എന്നാല്‍, അഴിമതിയ്ക്ക് ഉത്തരവാദി ആരാണെന്ന് റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടില്ലെന്നും കെജ്രിവാള്‍ കൂട്ടിച്ചേര്‍ത്തു.ഡല്‍ഹി അഴിമതിയെ കുറിച്ച് പഠിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിയമിച്ച മൂന്നംഗ കമ്മിഷന്റെ റിപ്പോര്‍ട്ട് ഇന്നലെയാണ് പുറത്തു വന്നത്.

റിപ്പോര്‍ട്ടില്‍ ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെയോ അദ്ദേഹം നടത്തിയെന്ന് ആരോപിക്കപ്പെടുന്ന അഴിമതികളെക്കുറിച്ചോ പരാമര്‍ശിച്ചിരുന്നില്ല. ഇതിന്റെ പശ്ചാത്തലത്തില്‍ അരവിന്ദ് കെജ്രിവാള്‍ അരുണ്‍ ജെയ്റ്റിലിയോട് പരസ്യമായി മാപ്പുപറയണമെന്ന് ബിജെപി ആവശ്യപ്പെട്ടിരുന്നു.

Share this news

Leave a Reply

%d bloggers like this: