പള്ളിവികാരി പ്രതിയായ ബാലികാ പീഡനക്കേസില്‍ വനിതാ ഡോക്ടറെയും പ്രതി ചേര്‍ത്തു

കൊച്ചി: ബാലികാ പീഡനക്കേസില്‍ വനിതാ ഡോക്ടറെയും പ്രതി ചേര്‍ത്തു. പുത്തന്‍ വേലിക്കര ഗവ. ആശുപത്രിയിലെ ഡോക്ടര്‍ അജിതയെയാണ് പ്രതി ചേര്‍ത്തത്. കൊച്ചിയിലെ പള്ളി വികാരി പ്രതിയായ കേസിലാണ് ഡോക്ടറെയും ഉള്‍പ്പെടുത്തിയത്. പെണ്‍കുട്ടി പീഡനത്തിനിരയായെന്ന് അറിഞ്ഞിട്ടും പോലീസില്‍ അറിയിച്ചില്ല. കുട്ടിക്ക് ഗര്‍ഭനിരോധ ഗുളികകള്‍ നല്‍കി എന്നീ കുറ്റങ്ങള്‍ക്കാണ് ഡോക്ടര്‍ അജിതയെ പ്രതി ചേര്‍ത്തിരിക്കുന്നത്. പുത്തന്‍വേലിക്കര ലൂര്‍ദ്ദ് മാതാ പള്ളി വികാരി ഫാദര്‍ എഡ്വിന്‍ ഫിഗറസ് പ്രതിയായ കേസിലാണണ് നടപടി.

പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ കുംമ്പസാരത്തിന് ശേഷം പള്ളി മേടയില്‍ വച്ച് ഇയാള്‍ പീഡിപ്പിക്കുകയായിരുന്നു. കഴിഞ്ഞ വര്‍ഷം ജനുവരി, ഫെബ്രുവരി, മാര്‍ച്ച് എന്നീ മാസങ്ങളില്‍ പെണ്‍കുട്ടിയെ ഇയാള്‍ തുടര്‍ച്ചയായി പീഡിപ്പിക്കുകയായിരുന്നു. പിന്നീട് ഒളിവില്‍ പോയ എഡ്വിനെ മാസങ്ങള്‍ക്ക് ശേഷമാണ് പിടികൂടിയത്. ഒളിവില്‍ കഴിയാന്‍ സാഹായിച്ചതിന് ഇയാളുടെ സഹോദരനെയും സഹോദര പുത്രനെയും പോലീസ് പിടികൂടിയിരുന്നു.

Share this news

Leave a Reply

%d bloggers like this: