മുടി നരക്കുന്നുണ്ടോ…? ഉള്ളി നീര് പരീക്ഷിക്കൂ

മുടി നരച്ചു പോയാല്‍ ഇനി ഒരിക്കലും പഴയ പോലെ ആകില്ലെന്ന് കരുതി ഡൈയും ഹെയര്‍ കളറും ചെയ്യുന്നവരാണ് നമുക്ക് ചുറ്റും ഉള്ളത്. എന്നാല്‍ ആ വിശ്വാസം മാറ്റാന്‍ സമയമായി..

കാരണം വെളുത്തമുടി കറുത്തതായി വളരാന്‍ വളരെ ഫലപ്രദമായ ഒരു വഴിയുണ്ട്. പരമ്പരാഗതമായി പ്രചാരത്തിലുള്ള ഒരു മാര്‍ഗമാണ് ഉള്ളി നീര് ഉപയോഗിക്കുന്നത്. എന്നാല്‍ ഈ വിദ്യ നമ്മളില്‍ പലര്‍ക്കും അറിയില്ലെന്നുള്ളത് ഒരു സത്യമാണ്. അറിയുന്നവര്‍ക്കാകട്ടെ ഇതു എങ്ങനെ ഉപയോഗിക്കണം എന്നും നിശ്ചയമില്ല. കണ്ണില്‍ കാണുന്ന മരുന്നെല്ലാം പരീക്ഷിക്കുന്ന നേരത്ത് അല്‍പം മാറി ചിന്തിക്കുന്നത് കൊണ്ട് തെറ്റില്ല താനും.

മുടി അമിതമായി കൊഴിഞ്ഞ് കട്ടി കുറയുന്നതിനും നര അകറ്റാനും നൂറിലേ വര്‍ഷങ്ങളായി തുടരുന്ന ഒരു മാര്‍ഗ്ഗമാണ് ഉള്ളി നീര് പുരട്ടല്‍.
ഉള്ളിനീര് പരുട്ടുന്നതിലൂടെ രോമകൂപത്തില്‍ രക്തയോട്ടം കൂടുകയും അത് വളര്‍ച്ചയെ പോഷിപ്പിക്കുകയും ചെയ്യുമെന്നതാണ് ഇതിലെ ശാസ്ത്രം. കൂടാതെ തലയോട്ടിയില്‍ ഉണ്ടാകുന്ന ബാക്ടീരിയ, ഫങ്കസ്
മറ്റു പരോപജീകള്‍ തുടങ്ങിയവ നശിപ്പിക്കുകയും ചെയ്യും. അത് മൂലമുള്ള ഗുണമാകട്ടെ മുടി കൊഴിച്ചില്‍ നലക്കുന്നതും! ഇതിനുമെല്ലാമുപരി ഉള്ളിയില്‍ അടങ്ങിയിരിക്കുന്ന സള്‍ഫര്‍
ഘടകം പുതിയ രോമകൂപങ്ങള്‍ക്ക് സഹായാകരമാണ്.ഇത് മൂലം പുതിയ മുടി വളര്‍ന്നു വരുന്നതിനും കാരണമാകും.

ഉള്ളി മുടി വളര്‍ച്ചയ്ക്ക് സഹായിക്കുന്നത് എങ്ങനെയാണ?
ഉള്ളിക്ക് അനേകായിരം സവിശേഷതകള്‍ ഉണ്ടെങ്കിലും അവയില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന ഒന്നാണ് മുടി കൊഴിച്ചില്‍ ഇല്ലാതാക്കാനുള്ള അവയുടെ കഴിവ്. ഉള്ളിയില്‍ പലതരം പോഷകഗുണങ്ങള്‍ അടങ്ങിയിരിക്കുന്നു. വിറ്റമിന്‍ ഇ, വിറ്റമിന്‍ ആ6, കാല്‍സിയം, മഗ്‌നീസിയം,പൊട്ടാസിയം, ജെര്‍മാനിയം, പിന്നെ ഏറ്റവും പ്രധാനപെട്ടതെന്നു പറയാവുന്ന ഒന്നായ സള്‍ഫര്‍ എന്നിവയാണ് ഉള്ളിയില്‍ അടങ്ങിയിരിക്കുന്ന ഘടകങ്ങള്‍.

ഉള്ളി നീര് എങ്ങനെ തയ്യാറാക്കാം:
ഉള്ളി നീര് തയ്യാറാക്കാന്‍ വളരെ എളുപ്പമാണ്. ശുദ്ധിമായി തയ്യാറാക്കുന്നതാണ് ഗുണകരം. നിങ്ങളുടെ കൈവശം ജ്യൂസര്‍/മിക്‌സി ഉണ്ടെങ്കില്‍ ഇത് ഉപയോഗിച്ചോ അതുമല്ലെങ്കില്‍ ഗ്രേയ്ന്റര്‍ഉപയോഗിച്ചോ ഉള്ളി നീര് എടുക്കാം. അരിച്ചെടുത്ത ഉള്ളി നീര് ഉപയോഗിക്കുന്നതാകും നല്ലത്. തലയിലാകെ തേച്ചു പിടിപ്പിക്കുന്നതിന് മുന്‍പായി ശരീരത്തില്‍ എവിടെയെങ്കിലും തേച്ച്അലര്‍ജി ടെസ്റ്റ് നടത്തണം. ഉള്ളി നീരിന് അല്പം വീര്യം കൂടുതല്‍ ആണ്. അതിനാല്‍ തന്നെ സൂക്ഷിച്ച് വേണം ഉപയോഗിക്കാന്‍. ആവശ്യമെങ്കില്‍ അല്പം വെള്ളം ചേര്‍ത്ത് ഉപയോഗിക്കാം.

തലയോട്ടിയില്‍ ഉള്ളി നീര് തേച്ച ശേഷം അല്പം സമയം തലയില്‍ കൈ വിരല്‍ കൊണ്ട്നല്ലപോലെ ഒന്ന് മസ്സാജ് ചെയ്യുന്നത് നന്നാകും. എന്നിട്ട് 30 മിനുട്ട് മുതല്‍ ഒരു മണിക്കൂര്‍ വരെ സമയം കഴിഞ്ഞ് കഴികി കളയാം. താരന്‍ ഇല്ലാതാക്കാന്‍ ഈ പ്രക്രിയ സഹായിക്കും.

ഉള്ളി നീരിന് കുത്തുന്ന ഒരു മണം ഉണ്ടാകുന്നതിനാല്‍ രാത്രി ഉള്ളി നീര്തേച്ചു പിടിപ്പിച്ച് ചെറു ചൂട് വെള്ളത്തില്‍ കുളിക്കുന്നതാണ് ഉത്തമം. എന്നിട്ട് രാവിലെ വീര്യമില്ലാത്ത ഏതെങ്കിലും ഷാമ്പൂ വെച്ച് കഴുകി വൃത്തിയാക്കാം.

ഉള്ളി നീര് എടുക്കാന്‍ മടിയുള്ളവര്‍ക്ക് ഉള്ളി അരിഞ്ഞ് തിളച്ച വെള്ളത്തില്‍ ഇട്ട ശേഷം വീണ്ടും ഒരു
5-10 മിനിറ്റ് വരെ തിളപ്പിക്കാന്‍ വെക്കുക. എന്നിട്ട് തണിഞ്ഞ ശേഷം വെള്ളം ഊറ്റിയെടുത്ത് ആ വെള്ളത്തില്‍ തല കഴുകാം. വേറെ വെള്ളം ഉപയോഗിച്ചു പിന്നീട് മുടി കഴുകരുത്. അടുത്ത ദിവസം വീര്യം കുറഞ്ഞ ഒരു ഷാമ്പൂ ഉപയോഗിച്ച് കഴുകി കളയാം. ഈ രീതി ദിവസവും തുടരുക. ഇതു വഴി മുടി വളര്‍ച്ച കൂടുമെന്ന് മാത്രമല്ല വെളുത്ത മുടി കറുക്കുകയും ചെയ്യും

കടപ്പാട് : നാട്ടറിവുകള്‍

Share this news
%d bloggers like this: