പുതുവര്‍ഷസമ്മാനമായി അയര്‍ലണ്ടില്‍ അടിസ്ഥാന ശമ്പള വര്‍ദ്ധനവ്

ഡബ്ലിന്‍: ലോ പേ കമ്മീഷന്റെ നിര്‍ദ്ദേശാനുസരണം 2016 ജനുവരി ഒന്നുമുതല്‍ അടിസ്ഥാനശമ്പളം മണിക്കൂറിന് 9.15 യൂറോയാക്കി വര്‍ധിപ്പിച്ചു. സ്ത്രീകള്‍ക്കും യുവാക്കള്‍ക്കും അവരുടെ ശമ്പളത്തില്‍ 2016ന്റെ ആരംഭത്തോടെതന്നെ വലിയ വ്യത്യാസം കാണാന്‍ സാധിക്കുമെന്നും 124,000 തൊഴിലാളികള്‍ക്ക് ശമ്പളത്തില്‍ 50 സെന്റ് വര്‍ദ്ധനവുണ്ടായിട്ടുണ്ടെന്നും ബിസിനസ് തൊഴില്‍ മന്ത്രി ഗെഡ് നാഷ് പറഞ്ഞു. ശമ്പള വര്‍ദ്ധനവ് വളരെ അത്യാവശ്യമായിരുന്നെന്നും 2011ല്‍ ഈ ഗവണ്‍മെന്റ് അധികാരത്തിലെത്തിയതിനുശേഷം ഇത് രണ്ടാംതവണയാണ് അടിസ്ഥാനശമ്പളം വര്‍ദ്ധിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ലേബര്‍ പാര്‍ട്ടി വീണ്ടും അധികാരത്തിലേറിയാല്‍ എല്ലാവര്‍ഷവും അടിസ്ഥാനശമ്പളത്തില്‍ 50 സെന്റ് വര്‍ദ്ധനവുണ്ടാകുമെന്ന് ഡിസംബര്‍ മാസത്തിന്റെ തുടക്കത്തിലേ ഉപപ്രധാനമന്ത്രി ജോണ്‍ ബര്‍ട്ടന്‍ പ്രഖ്യാപിച്ചിരുന്നു. ഇതനുസരിച്ച് 2017ല്‍ 9.65 യൂറോയും 2018ല്‍ 10.15ഉം 2019ല്‍ 10.65ഉം 2020ല്‍ 11.15ഉം യൂറോയായിരിക്കും അടിസ്ഥാനശമ്പളം.

Share this news

Leave a Reply

%d bloggers like this: