എനിമി പ്രോപ്പര്‍ട്ടി തിരിച്ചുപിടിക്കാന്‍ കേന്ദ്രം തയ്യാറായി

കോട്ടയം: കേരളത്തില്‍ വിവിധ ജില്ലകളില്‍ പാക്ക് പൗരന്മാര്‍ക്കുള്ള സ്വത്തുക്കള്‍(എനിമി പ്രോപ്പര്‍ട്ടി) കേന്ദ്ര സര്‍ക്കാര്‍ തിരിച്ചുപിടിക്കുന്നതു സംബന്ധിച്ച നടപടിക്രമങ്ങള്‍ ഉടന്‍ ആരംഭിയ്ക്കും. ഇതുസംബന്ധിച്ച് 1968ലെ എനിമി പ്രോപ്പര്‍ട്ടി നിയമം സമഗ്രമായി ഭേദഗതിചെയ്ത് രാഷ്ട്രതി വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു.
കേരളം കൂടാതെ വിവിധ സംസ്ഥാനങ്ങളില്‍ 16,000 എനിമി പ്രോപ്പര്‍ട്ടികളാണുള്ളത്. ഇവയുടെ ഉടമസ്ഥാവകാശം കേന്ദ്ര ആഭ്യന്തരവകുപ്പിനുകീഴില്‍ പ്രവര്‍ത്തിക്കുന്ന എനിമി കസ്റ്റോഡിയത്തിന് അവകാശപ്പെടുത്തിക്കൊണ്ടാണ് പുതിയ ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചിരിക്കുന്നത്.
സ്വത്തുക്കള്‍ കയ്യേറിയിട്ടുള്ളവരെ ഉടന്‍ ഒഴിപ്പിക്കുമെന്നും സ്വത്തുവകകള്‍ ഏറ്റെടുക്കാനുള്ള നടപടി ക്രമങ്ങള്‍ എത്രയുംവേഗം ആരംഭിക്കുമെന്നും എനിമി പ്രോപ്പര്‍ട്ടി കസ്‌റ്റോഡിയന്‍ ഓഫീസര്‍ അറിയിച്ചു.

Share this news

Leave a Reply

%d bloggers like this: