റിപ്പബ്ലിക് ദിനത്തില്‍ പാരീസ് മോഡല്‍ ആക്രമണത്തിന് ശ്രമം; ഐഎസ് ബന്ധമുള്ള 14 പേര്‍ അറസ്റ്റില്‍

ന്യൂഡെല്‍ഹി: റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് രാജ്യത്ത് നടത്തിയ വ്യാപക തെരച്ചിലില്‍ ഐഎസുമായി ബന്ധമുണ്ടെന്നു സംശയിക്കുന്ന 14 പേരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് എന്‍ഐഎ കസ്റ്റഡിയിലെടുത്തു. തീവ്രവാദ വിരുദ്ധ നടപടികളുടെ ഭാഗമായാണ് എന്‍ഐഎ അറസ്റ്റ് ചെയ്തത്. അഞ്ചു പേരുടെ അറസ്റ്റു രേഖപ്പെടുത്തുകയും മറ്റുള്ളവരുടെ പങ്കാളിത്തത്തെ കുറിച്ച് അന്വേഷണം നടത്തുകയാണെന്നും എന്‍ഐഎ വൃത്തങ്ങള്‍ അറിയിച്ചു.

രണ്ടു പേരെ കര്‍ണാടകത്തില്‍ നിന്നും രണ്ടു പേരെ ഹൈദരാബാദില്‍ നിന്നും ഒരാളെ മുംബൈയില്‍ നിന്നുമാണ് കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയിലെടുത്തവരില്‍ വിദ്യാര്‍ത്ഥികളും ഉദ്യോഗസ്ഥരും ഉള്‍പെട്ടിട്ടുണ്ട്. ഹൈദരാബാദില്‍ നിന്നും സ്‌ഫോടകവസ്തുക്കളും കണ്ടെടുത്തുവെന്നും വിവരങ്ങളുണ്ട്.

അറസ്റ്റിലായവരില്‍ ഐഎസിന്റെ സ്വയം പ്രഖ്യാപിത നേതാവ് അമീറും ഉള്‍പ്പെടുന്നതായി എന്‍ഐഎഅറിയിച്ചു. ഐഎസിന്റെ ആശയങ്ങളോട് ആഭിമുഖ്യം പുലര്‍ത്തിയിരുന്ന ഇവര്‍ ചേര്‍ന്ന് ജനൂദ് ഉള്‍ ഖലീഫ ഇ ഹിന്ദ് എന്ന സംഘടന രൂപീകരിച്ചതായും സൂചനയുണ്ട്്. നേരത്തെ ജാര്‍ഖണ്ഡില്‍ നിന്ന നാല് പേരെ അറസ്റ്റു ചെയ്തിരുന്നു.

കഴിഞ്ഞ ആറു മാസങ്ങളായി ഇവര്‍ നിരീക്ഷണത്തിലായിരുന്നുവെന്ന് എന്‍ഐഎ അറിയിച്ചു .പാരീസ് മോഡല്‍ ആക്രമണത്തിനുള്ള ശ്രമാണ് ഇവര്‍ ആലോചിച്ചിരുന്നതെന്നും അറിയിച്ചു. ഇതുമായി ബന്ധപെട്ട് റിപബ്ലിക്ക് ദിന പരേഡ് ചടങ്ങുകള്‍ക്കും മറ്റും വന്‍ സുരക്ഷ ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.

-എജെ-

Share this news

Leave a Reply

%d bloggers like this: