നവകേരളയാത്രയില്‍ നിന്ന് താനെന്തിന് പിന്‍മാറണമെന്ന് പിണറായി വിജയന്‍‌

മലപ്പുറം: കെ. ബാബു രാജി വച്ചതിന് താന്‍ എന്തിന് നവകേരള മാര്‍ച്ചില്‍ നിന്ന് പിന്മാറണമെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍.

ബി ശിവന്‍കുട്ടി എം.എല്‍.എയെയും കോടിയേരി ബാലകൃഷ്ണനെയും ബാര്‍ കോഴയുമായി ബന്ധിപ്പിക്കുന്ന സംസാരം രാജിയില്‍ നിന്നും ജനങ്ങളുടെ ശ്രദ്ധ തിരിച്ചുവിടാനുള്ള ബാബുവിന്റെ ഗൂഡാലോചനയാണെന്നും പിണറായി ആരോപിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി രാജി വയ്ക്കണമെന്നും രമേശ് ചെന്നിത്തല വിജിലന്‍സ് വകുപ്പ് ഒഴിയണമെന്നും പിണറായി ആവശ്യപ്പെട്ടു.

ബാര്‍ കോഴക്കേസുമായി ബന്ധപ്പെട്ട് കോടതിയുടെ രൂക്ഷ പരാമര്‍ശങ്ങള്‍ ഉണ്ടായ സാഹചര്യത്തില്‍ ഇനി ആ വകുപ്പില്‍ തുടരാന്‍ ചെന്നിത്തലയ്ക്ക് അര്‍ഹതയില്ലെന്നും പിണറായി പറഞ്ഞു. ഉമ്മന്‍ ചാണ്ടിയുടെ വലം കൈയാണ് കെ. ബാബു. ബാബു അഴിമതി നടത്തിയത് ബാബുവിന് വേണ്ടി മാത്രമല്ല.

ഉമ്മന്‍ ചാണ്ടിക്ക് ഒരു നിമിഷം പോലും അധികാരത്തില്‍ തുടരാന്‍ അവകാശമില്ലെന്നും പിണറായി പറഞ്ഞു. നേരത്തെ തനിക്കെതിരെ സംസാരിക്കാന്‍ പിണറായി വിജയന് രാഷ്ട്രീയ മാന്യതയില്ലെന്ന് കെ. ബാബു പറഞ്ഞിരുന്നു. ധാര്‍മികതയുണ്ടെങ്കില്‍ നവകേരളയാത്രയില്‍ നിന്നും പിണറായി പിന്മാറണമെന്നും ബാബു ആവശ്യപ്പെട്ടിരുന്നു.

Share this news

Leave a Reply

%d bloggers like this: