തിരഞ്ഞെടുപ്പിലെ ഏക വിഷയം ആരാണ് സാമ്പത്തിക രംഗത്തിന്‍റെ തിരിച്ച് വരവ് മുന്നോട്ട് കൊണ്ട് പോകുകയെന്നത് മാത്രം- കെന്നി

ഡബ്ലിന്‍: തിരഞ്ഞെടുപ്പില്‍  ജനങ്ങള്‍ നേരിടുന്നത് ഒരൊറ്റ ചോദ്യമേയുള്ളൂവെന്നും അത്  ആരാണ് രാജ്യത്തിന്‍റെ സാമ്പത്തിക രംഗത്തിന്‍റെ തിരിച്ച് വരവ് മുന്നോട്ട് കൊണ്ട് പോകേണ്ടതെന്നത് മാത്രമാണെന്നും പ്രധാനമന്ത്രി എന്ഡകെന്നി . കഴിഞ്ഞദിവസം  പ്രസംഗത്തിലാണ് കെന്നി ഇത്തരമൊരു വാദം മുന്നോട്ട് വെച്ചത്.  പ്രസംഗത്തില്‍ ഇതേ വാക്കുകള്‍ കെന്നി ഒമ്പത് തവണയാണ് ആവര്‍ത്തിച്ചത്. ഫിന ഗേലിന്‍റെ  തിരിഞ്ഞെടുപ്പ് മുദ്രാവാക്യമായി ഈ വാദം മാറുമെന്ന സംശയവും ഇതോടെ ഉടലെടുത്തിട്ടുണ്ട്.  ഡബ്ലിനിലെ സിറ്റി വെസ്റ്റ് മെയിന്‍ ഹാളില്‍  സംസാരിക്കവെ കെന്നി തിരഞ്ഞെടുപ്പ് തീയതി എന്നായിരിക്കുമെന്ന് വ്യക്തമാക്കിയില്ല.  ഏതാനും ആഴ്ച്ചകള്‍ക്കുള്ളില്‍  എന്ന് മാത്രം പറയുകയും ചെയ്തു.

ഫിയോന ഫേയ്ലിനെ ആക്രമിക്കാനോ മറ്റോ തയ്യാറാവാതെയായിരുന്നു കെന്നിയുടെ പ്രസംഗം.  മൈക്കിള്‍ മാര്‍ട്ടിന്‍റെ പേര് പറഞ്ഞത്  പാര്‍ട്ടി  കുറഞ്ഞ വേതനനിരക്ക് വെട്ടികുറച്ചതിനെയും  യൂണിവേഴ്സല്‍ സോഷ്യല്‍ ചാര്‍ജ് കൊണ്ടു വന്നതിനും വിമര്‍ശനം ഉന്നയിച്ചപ്പോള്‍ മാത്രമാണ്.  യുഎസ് സി ഒരു പീനല്‍ടാക്സ് ആണെന്നും വീണ്ടും അധികാരത്തിലെത്തിയാല്‍ എടുത്ത് കളയുമെന്നും ഫിന ഗേല്‍ വ്യക്തമാക്കുകയും ചെയ്തു. വീണ്ടും തിരഞ്ഞെടുക്കപ്പെട്ടാല്‍ ട്രോയികയോട് വേര്‍പിരഞ്ഞത് പോലെ തന്നെ യുഎസ് സിയില്‍ നിന്നും മോചിപ്പിക്കുമെന്ന് കെന്നി പറഞ്ഞു.

അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ യുഎസ് സി  ഇല്ലാതാക്കും. ഇത് മൂലമുള്ള ഗുണം ഉയര്‍ന്ന വരുമാനക്കാര്‍ക്ക് കൂടുതലായി ലഭിക്കുന്നത് ഒഴിവാക്കാനും നടപടിയുണ്ടാകും. 2021-ാടെ പതിനായിരത്തോളം ഗാര്‍ഡമാര്‍, അദ്ധ്യാപകര്‍, ഡോക്ടര്‍മാര്‍, നഴ്സുമാര്‍ എന്നിവരെ കൂടി തൊഴിലിലെടുക്കും. ഫിന ഗേലിന്‍റെ നയം തൊഴില്‍ സൃഷ്ടിക്കുക  പൊതുമേഖല സര്‍വീസിലെ നിക്ഷേപം വര്‍ധിപ്പിക്കുക തുടങ്ങിയ ലക്ഷ്യം വെച്ച് ദീര്‍ഘകാലാടിസ്ഥാനത്തിലുള്ളതാണ്. ശക്തമായ സാമ്പത്തിക രംഗം തൊഴില്‍ വൈവിധ്യവും ദൈന്യം ദിന സേവനങ്ങള്‍ക്കാവശ്യമായ സേനവും എത്തിക്കാവുന്നതായിരിക്കും.

Share this news

Leave a Reply

%d bloggers like this: