പ്രധാനമന്ത്രിയുടെ വാഹനത്തിനു നേരേ പൂച്ചട്ടിയെറിഞ്ഞ യുവതി അറസ്റ്റില്‍

 

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാഹനവ്യൂഹത്തിനു നേരെ പൂച്ചട്ടി എറിഞ്ഞ യുവതിയെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. ഉച്ചയ്ക്ക് 2.30 ഓടെയാണു സംഭവമുണ്ടായത്. രാഷ്ട്രപതി ഭവനു സമീപം പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം നീങ്ങുന്നതിനിടെ റോഡില്‍നിന്നു മാറാന്‍ വിസമ്മതിച്ച യുവതി സമീപത്തെ പൂച്ചട്ടി എടുത്ത് എറിയുകയായിരുന്നു. ഉടന്‍തന്നെ പോലീസ് ഇവരെ കസ്റ്റഡിയില്‍ എടുത്തു.

താന്‍ പല തവണ അനുമതി തേടിയിട്ടും പ്രധാനമന്ത്രി കാണാന്‍ അനുവാദം നല്‍കിയില്ലെന്ന് പോലീസ് വാഹനത്തിലേക്കു കയറ്റുന്നതിനിടെ യുവതി വിളിച്ചുപറയുന്നുണ്ടായിരുന്നു. ആക്രമണത്തിന്റെ കാരണത്തെക്കുറിച്ച് വ്യക്തമായ സ്ഥിരീകരണം ഉണ്ടായിട്ടില്ല. പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

-എജെ-

Share this news

Leave a Reply

%d bloggers like this: