ഇമോഗന്‍ കൊടുങ്കാറ്റില്‍ അയ്യായിരത്തോളം വീടുകള്‍ക്ക് വൈദ്യുതി നഷ്ടമായി

ഡബ്ലിന്‍: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആഞ്ഞടിച്ച ഇമോഗന്‍ കൊടുങ്കാറ്റില്‍ അയ്യായിരത്തോളം വീടുകള്‍ക്ക് വൈദ്യുതി നഷ്ടമായി.കൊടുങ്കാറ്റിന്റെ ഫലമായി പലയിടങ്ങളിലും ശക്തമായ മഴയും അനുഭവപ്പെട്ടിരുന്നു.കെറിയിലെയും കോര്‍ക്കിലെയും ജനങ്ങളെയാണ് ഇമോഗന്‍ കൊടുങ്കാറ്റ് സാരമായി ബാധിച്ചിരിക്കുന്നത്.
കാറ്റിന്റെ ഫലമായി പലയിടങ്ങളിലും മരങ്ങള്‍ കടപുഴകിവീണിരുന്നു.ഇതിന്റെ ഫലമായാണ് വൈദ്യുതി നഷ്ടമായത്.
കെറിയിലും കോര്‍ക്കിലും ഇന്നുച്ചയോടെ മണിക്കൂറില്‍ 65 മുതല്‍ 75 കിലോമീറ്റര്‍വരെ വേഗത്തിലുള്ള ഓറഞ്ച് വിന്റിനും സാധ്യതയുണ്ടെന്നും വെക്‌സ്‌ഫോര്‍്,ക്ലെയര്‍,ലിമെറിക്,വാട്ടര്‍ഫോര്‍ഡ് എന്നിവിടങ്ങളില്‍ യെല്ലോ വാണിങ്ങും നല്‍കിയിട്ടുണ്ട്. താപനില താഴുമെന്ന് മെറ്റ് എയ്‌റീന്‍ മുന്നറിയിപ്പുണ്ട്.
-എല്‍കെ-

Share this news

Leave a Reply

%d bloggers like this: