നാഷണല്‍ ഹെറാള്‍ഡ് കേസില്‍ സോണിയയും രാഹുലും ഹൈക്കോടതിയില്‍ ഹാജരാകേണ്ടതില്ലെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ഹൈക്കോടതിയില്‍ ഹാജരാകേണ്ടതില്ലെന്ന് സുപ്രീം കോടതി. ഈ മാസം 20ന് ഇരുവരോടും ഹാജരാകണമെന്ന് ഡല്‍ഹി ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. ഇതിനെതിരെ ഇരുവരും സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.

ഇരുവര്‍ക്കും വേണ്ടി കപില്‍ സിപിലാണ് കോടതിയില്‍ ഹാജരായത്.കേസില്‍ ഡല്‍ഹിഹൈക്കോടതി ജഡ്ജി നടത്തിയ പരാമര്‍ശങ്ങള്‍ എല്ലാം സുപ്രീം കോടതി നീക്കി. ഡല്‍ഹി ഹൈക്കോടതിയുടെ പരാമര്‍ശങ്ങള്‍ കേസിന്റെ ഗതിയെ ബാധിക്കുമെന്ന് ജസ്റ്റിസ് കെഹാര്‍ നിരീക്ഷിച്ചു.
കേസ് നല്‍കിയ സുബ്രഹ്മണ്യ സ്വാമി തുടര്‍ വാദത്തിനായി 12ന് ഹാജരാകാമെന്നാണ് നേരത്തെ പറഞ്ഞിരുന്നത്, എന്നാല്‍ ഇപ്പോള്‍ 19വരെ വരാന്‍ സാധിക്കില്ലെന്നാണ് അദ്ദേഹം പറയുന്നതെന്നും കപില്‍ സിബല്‍ കോടതിയെ ബോധിപ്പിച്ചു.

Share this news

Leave a Reply

%d bloggers like this: