വാരാന്ത്യവും അയര്‍ലന്‍ഡ് തണുത്തുവിറയ്ക്കും

ഡബ്ലിന്‍: ഇന്നും അയര്‍ലന്‍ഡ് ഉണര്‍ന്നത് തണുത്ത് വിറച്ചാണ്. രാജ്യത്തിന്റെ പല ഭാഗങ്ങളിലും കനത്ത മഞ്ഞുവീഴ്ചയാണ് അനുഭവപ്പെട്ടത്. മഞ്ഞുവീഴ്ചയ്ക്ക് ചെറുതായി ശമനമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് മെറ്റ് ഐറീന്‍ അറിയിച്ചു. അതേസമയം, രാജ്യത്തിന്റെ തെക്കന്‍ ഭാഗങ്ങളെയും കിഴക്കന്‍ തീരങ്ങളെയും മഞ്ഞുവീഴ്ച സാരമായി ബാധിക്കും. നാല് മുതല്‍ ഏഴ് ഡിഗ്രി സെല്‍ഷ്യസ് വരെയായിരിക്കും താപനില രേഖപ്പെടുത്തുക. കിഴക്കന്‍ മേഖലകളിലും വടക്കന്‍ മേഖലകളിലും ഇന്ന് രാത്രിയും മഞ്ഞുവീഴ്ച തുടരും. എന്നാല്‍ മറ്റുമേഖലകളില്‍ മഞ്ഞുവീഴ്ചക്ക് കുറവുണ്ടാകും.

1 ഡിഗ്രി സെല്‍ഷ്യസാകും ഏറ്റവും കുറവ് താപനില രേഖപ്പെടുത്തുക എന്നും മെറ്റ് ഐറീന്‍ അറിയിച്ചു.കിഴക്കന്‍- വടക്കന്‍ തീരപ്രദേശങ്ങളില്‍ ചെറിയ തോതിലുള്ള തെക്കുകിഴക്കന്‍ കാറ്റ് വീശാനും സാധ്യതയുണ്ട്.

ശനിയാഴ്ച മധ്യമേഖലകളില്‍ പൊതുവെ തെളിഞ്ഞ കാലാവസ്ഥയായിരിക്കുമെന്ന് മെറ്റ് ഐറീന്‍ അറിയിച്ചു. എന്നാല്‍ തീരപ്രദേശങ്ങളില്‍ മഞ്ഞുവീഴ്ചയ്ക്ക് സാധ്യതയുണ്ട്. ഇവിടങ്ങളില്‍ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. നാല് മുതല്‍ ഏഴ് വരെ താപനിലയായിരിക്കും. ശനിയാഴ്ച രാത്രിയും മഴ തുടര്‍ന്നേക്കാം.

ഞായറാഴ്ചയും രാജ്യത്ത് തണുപ്പ് അനുഭവപ്പെടും. മഴയ്ക്ക് ശമനമുണ്ടാകും. ചാറ്റല്‍മഴയ്ക്കാണ് സാധ്യത.കിഴക്ക്-വടക്കന്‍ തീരപ്രദേശങ്ങളില്‍ ദിവസം മുഴുവന്‍ മഞ്ഞുവീഴ്ചയ്ക്ക് സാധ്യതയുണ്ട്. അഞ്ച് മുതല്‍ ആറ് വരെ ഡിഗ്രി സെല്‍ഷ്യസായിരിക്കും താപനില.

തിങ്കളാഴ്ച രാവിലെയും കനത്ത മഞ്ഞും തണുപ്പും അനുഭവപ്പെടും. പിന്നീട് തെളിഞ്ഞ കാലാവസ്ഥയാകാനാണ് സാധ്യത. ഉച്ചയ്ക്ക് ശേഷം അഞ്ച് മുതല്‍ ആറ് ഡിഗ്രി സെല്‍ഷ്യസ് വരെയായിരിക്കും താപനില. ചെറിയ തോതിലുള്ള കാറ്റിന് സാധ്യതയുണ്ട്. എന്നാല്‍ തിങ്കളാഴ്ച രാത്രിയോടെ വീണ്ടും കൊടുംതണുപ്പായിരിക്കും അനുഭവപ്പെടുകയെന്നാണ് കാലാവസ്ഥ നീരീക്ഷണകേന്ദ്രം അറിയിക്കുന്നത്.

-എജെ-

Share this news

Leave a Reply

%d bloggers like this: