ജനങ്ങളുടെ സന്തോഷവും സംതൃപ്തിയും ഉറപ്പുവരുത്തുന്നതിനായി യുഎഇയില്‍ ആഹ്ലാദവകുപ്പ്

ജനങ്ങളുടെ സന്തോഷവും സംതൃപ്തിയും ഉറപ്പുവരുത്തുന്നതിനായി യുഎഇയില്‍ ആഹ്ലാദവകുപ്പ്

അബൂദാബി: യുഎഇയില്‍ പൊതുജനങ്ങളുടെ സന്തോഷവും സംതൃപ്തിയും ഉറപ്പുവരുത്തുന്നതിനു പുതിയ മന്ത്രാലയം രൂപീകരിച്ചു. പുതിയ ആഹ്‌ളാദ വകുപ്പിനെ ഒഹൂദ് അല്‍ റൂമി നയിക്കും. യുഎഇ ഭരണാധികാരി ശെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്തൂം ട്വിറ്ററിലൂടെയാണ് ആഹ്ലാദവകുപ്പില്‍ പുതിയ മന്ത്രിയെ നിയമിച്ചതായി പ്രഖ്യാപിച്ചത്. നിലവില്‍ പ്രധാനമന്ത്രിയുടെ കാര്യാലയത്തിലെ ഡയറക്ടര്‍ ജനറലായ അല്‍റൂമി ഈ സ്ഥാനത്തുതന്നെ തുടരും.

കഴിഞ്ഞ വര്‍ഷം യുഎന്‍ ഫൗണ്ടേഷന്‍ അല്‍ റൂമിയെ ആഗോളസംരംഭകത്വ സമിതി അംഗമായി തിരഞ്ഞെടുത്തിരുന്നു. ഈ സ്ഥാനത്തെത്തുന്ന ആദ്യത്തെ അറബ് അംഗമാണ് അല്‍ റൂമി. ലോകത്തെ ഏറ്റവും ആഹ്ലാദകരമായ രാജ്യങ്ങളില്‍ യുഎഇയ്ക്ക് ഇരുപതാം സ്ഥാനമാണുള്ളത്. ഇത് കൂടാതെ സഹിഷ്ണുത വകുപ്പ് മന്ത്രിയും യുവജനവകുപ്പ് മന്ത്രിയുമായി രണ്ട് വനിതകളെയും നിയമിച്ചിട്ടുണ്ട്.
-എജെ-

Share this news

Leave a Reply

%d bloggers like this: