യൂറോ സോണ്‍ കഴിഞ്ഞ വര്‍ഷം അവസാന ത്രൈമാസം പ്രകടമാക്കിയ വളര്‍ച്ച നേരിയത്

ഡബ്ലിന്‍: യൂറോ സോണ്‍ സാമ്പത്തിക രംഗം നേരിയ തോതിലുള്ള വളര്‍ച്ച കഴിഞ്ഞ വര്‍ഷം അവസാന ത്രൈമാസത്തില്‍ പ്രകടമാക്കി.  ആഗോളതലത്തില്‍  സ്റ്റോക്ക് മാര്‍ക്കറ്റ് താഴ്ന്ന ഒരാഴ്ച്ചയ്ക്ക് ശേഷം യൂറോ മേഖല  മ്ലാനമായ അന്തരീക്ഷത്തില്‍ നിന്ന്മുക്തമായില്ലെന്നതിന്‍റെ സൂചന കൂടിയാണ് നേരിയ വളര്‍ച്ചാ നിരക്ക്.  ജിഡിപി 0.3 ശതമാനം വരെയാണ് വളര്‍ച്ച നേടിയിരിക്കുന്നത്.   2015 ഡിസംബര്‍ അവസാനത്തിലെ രണ്ട് ത്രൈമാസത്തിലും ഇതേ തോതില്‍ തന്നെയാണ്  വളര്‍ച്ചാ നിരക്ക് പ്രകടമായത്. യൂറോപ്യന്‍സെന്‍ട്രല്‍ ബാങ്കിന് മേല്‍ ഇത്  സമ്മര്‍ദം ചലുത്തുമെന്നത് ഉറപ്പാണ്.

1.5 ട്രില്യണ്‍ നോട്ടുകള്‍ സര്‍ക്കാര്‍ ബോണ്ടുകള്‍ വാങ്ങുന്നതിന് വേണ്ടി തയ്യാറാക്കേണ്ടി വരും. മാര്‍ച്ചില്‍ ഇത് സംബന്ധിച്ച് തീരുമാനം ഉണ്ടാകും.  ജര്‍മ്മനിയുടെ സാമ്പത്തിക വളര്‍ച്ച നിശ്ചലയമായിട്ടുണ്ട്.  ചെലവ് അഭയാര്‍ത്ഥി പ്രവാഹവുമായി ബന്ധപ്പെട്ട് കൂടിയിരിക്കുകയാണ്.  ഇറ്റലി 0.1 ശതമാനം വളര്‍ച്ചയാണ് പ്രകടമാക്കുന്നത്  ഫ്രാന്‍സില്‍ 0.3 ശതമാനത്തില്‍ നിന്ന് ത്രൈമാസ വളര്‍ച്ച 0.2 ശതമാനത്തിലേക്ക് താഴ്ന്നു. സ്പെയിന്‍ 0.8 ശതമാനം വളര്‍ച്ചയാണ് അവസാനത്തെ ത്രൈമാസത്തില്‍  പ്രകടമായിരിക്കുന്നത്. ബ്രിട്ടണില്‍ 0.5 ശതമാനവും വരെയാണ്  വളര്‍ച്ച.

1.5% ആണ് വാര്‍ഷികമായി  വളര്‍ച്ച പ്രകടമാക്കുമെന്ന് യൂറോ സോണ്‍ പ്രതീക്ഷയായിരുന്നത്. കാര്‍ നിര്‍മ്മാണ മേഖലയിലും ഖനനമേഖലയിലും  ഉത്പാദനം കുറഞ്ഞിട്ടുണ്ട്.  ഡിസംബറില്‍ മുന്‍ മാസത്തെ അപേക്ഷിച്ച് വ്യവസായ ഉത്പാദനം ഒരു ശതമാനം  കുറയുകയും ചെയ്തു. 0.3%ശതമാനം വര്‍ധന പ്രവചിച്ചിരുന്ന സമയത്താണീ കുറവെന്നതും ശ്രദ്ധേക്കണ്ടതാണ്.

എസ്

Share this news

Leave a Reply

%d bloggers like this: