ടിപ്പെററിയില്‍ തെരഞ്ഞെടുപ്പ് പോസ്റ്ററുകള്‍ നീക്കം ചെയ്തതായി പരാതി

 

ഡബ്ലിന്‍: ടിപ്പെററിയിലെ ക്ലോണ്‍മെലില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പതിച്ചിരുന്ന പോസ്റ്ററുകള്‍ നീക്കം ചെയ്തതായി പരാതി. അവിടെ മറ്റൊരു സ്ഥാനാര്‍ത്ഥിയുടെ പോസ്റ്റര്‍ പതിച്ചുവെന്നും ഇതിനെ ”വൃത്തികെട്ട കളി” എന്നാണ് സിന്‍ഫിന്‍ സ്ഥാനാര്‍ത്ഥികള്‍ വിശേഷിപ്പിച്ചത്.

ക്ലോണ്‍മെലില്‍ നിന്ന് മത്സരിക്കുന്ന സിന്‍ഫിന്‍ സ്ഥാനാര്‍ത്ഥികളുടെ അഞ്ച് ബില്‍ബോര്‍ഡുകളാണ് നീക്കം ചെയ്തത്. ഇതിന് പുറമെ ധാരാളം പോസ്റ്ററുകളും നീക്കം ചെയ്തിട്ട് മറ്റൊരു സ്ഥാനാര്‍ത്ഥിയുടെ പോസ്റ്റര്‍ അവിടെ പതിക്കുകയായിരുന്നു. സിന്‍ഫിന്‍ സ്ഥാനാര്‍ത്ഥി ഇസീമി മോറിസിന്റെ പോസ്റ്ററുകളാണ് ഇവിടെ നിന്ന് നീക്കം ചെയ്തിരിക്കുന്നത്. ഇതിനൊപ്പം സ്വതന്ത്ര സ്ഥാനാര്‍ത്ഥി മാറ്റി മെക്ഗ്രാത്തിന്റെ പോസ്റ്ററുകളും നീക്കം ചെയ്തിട്ടുണ്ട്.

സംഭവത്തിന് പിന്നിലുള്ള വ്യക്തിയെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇയാളുടെ ഫോട്ടോ എടുത്തിട്ടുണ്ടെന്നും ക്ലോണ്‍മെലിലെ സിന്‍ഫിന്‍ സ്ഥാനാര്‍ത്ഥി പാഡി ഒ ഡോളോഗ് പറഞ്ഞു. വൃത്തികെട്ട കളി കളിക്കുകയാണെങ്കില്‍ തിരിച്ചടിക്കും. തങ്ങളുടെ ബില്‍ബോര്‍ഡ് എടുത്തുമാറ്റി അവരുടേത് സ്ഥാപിച്ചത് നാണംകെട്ട പരിപാടിയാണെന്നും ഇതിന് മറുപടി പറഞ്ഞില്ലെങ്കില്‍ തങ്ങള്‍ എന്താണ് ചെയ്യാന്‍ പോകുന്നതെന്ന് കാണിച്ചുതരാമെന്നും പാഡി പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: