വിദ്യാര്‍ത്ഥികള്‍ക്കിടയിലെ ആത്മഹത്യാപ്രവണത; ബോധവല്‍ക്കരണവുമായി ബാഗ് കാമ്പയിന്‍

ഡബ്ലിന്‍: ഡബ്ലിനിലെ ട്രിനിറ്റി കോളെജില്‍ ഇന്നലെ ഫ്രണ്ട് സ്‌ക്വയറില്‍ വിതറി കിടന്ന ബാക്ക്പാക്കുകള്‍ കണ്ട എല്ലാവരും അത്ഭുതപ്പെട്ടു. വിദ്യാര്‍ത്ഥികള്‍ ക്ലാസില്‍ പോകാനുള്ള ധൃതിയില്‍ മറന്നുവെച്ച ബാഗുകളാണ് അതെന്ന് കരുതിയവര്‍ക്ക് തെറ്റി. കാലിയായ ഈ ബാഗുകള്‍ അയര്‍ലന്‍ഡില്‍ ഓരോ വര്‍ഷവും ആത്മഹത്യ ചെയ്ത വിദ്യാര്‍ത്ഥികളെ പ്രതിനിധീകരിച്ചുള്ളതായിരുന്നു. 131 ബാഗുകളാണ് ഇത്തരത്തില്‍ ഉണ്ടായിരുന്നത്.

പുതിയ കാമ്പയിനിന്റെ ഭാഗമായാണിത്. ആത്മഹത്യാപ്രവണതക്കെതിരെ ബോധവല്‍ക്കരണം നടത്തുന്നതിനും വിദ്യാര്‍ത്ഥികള്‍ക്ക് മാനസികാരോഗ്യം പകര്‍ന്നു നല്‍കുന്നതിനുമായാണ് ഇത്തരമൊരു കാമ്പയിന്‍ സംഘടിപ്പിച്ചിരിക്കുന്നത്. അയര്‍ലന്‍ഡിലെ വിദ്യാര്‍ത്ഥി യൂണിയും മെന്റല്‍ ഹെല്‍ത്ത് ഗ്രൂപ്പായ 3ടിഎസും, പ്ലീസ്‌ടോക്കും സംയുക്തമായാണ് കാമ്പയിന്‍ സംഘടിപ്പിച്ചത്. വരും ആഴ്ചകളില്‍ രാജ്യത്തെ മറ്റ് കോളെജുകളില്‍ ഈ ബാഗുകള്‍ പ്രദര്‍ശിപ്പിക്കും. വ്യാഴാഴ്ച ആല്‍ത്തോണ്‍ ഐടിയിലും മാര്‍ച്ച് 14ന് എന്‍.യു.ഐ ഗാല്‍വെയിലും ബാഗ് കാമ്പയിന്‍ നടത്തും.

മുന്‍ വര്‍ഷങ്ങളില്‍ യുഎസില്‍ സമാനമായ കാമ്പയിനുകള്‍ സംഘടിപ്പിച്ചിരുന്നു.

Share this news

Leave a Reply

%d bloggers like this: