ക്രിസ്തുവിനെ തമിഴ്ബ്രാഹ്മണനായ കേശവകൃഷ്ണനാക്കി എഴുതിയ പുസ്തകം വീണ്ടും പ്രസിദ്ധീകരിക്കുന്നു

 

മുംബൈ: യേശുക്രിസ്തുവിനെ തമിഴ്ബ്രാഹ്മണനായ കേശവകൃഷ്ണനാക്കി എഴുതിയ പുസ്തകം ക്രിസ്തു പരിചയ് വീണ്ടും പുറത്തിറക്കുന്നു. ആര്‍എസ്എസ് സ്ഥാപകരില്‍ ഒരാളായ ഗണേഷ് ദാമോദര്‍ സവര്‍ക്കറാണ് പുസത്കം എഴുതിയിരിക്കുന്നത്. ഹിന്ദു മഹാ സഭയുടെ സ്ഥാപകനും ഹിന്ദുത്വ ആശയത്തിന്റെ ഉപജ്ഞാതാവുമായ വി ഡി സവര്‍ക്കറുടെ സഹോദരനാണ് ഗണേഷ് ദാമോദര്‍. മറാത്തിയില്‍ എഴുതിയ പുസ്തകം സവര്‍ക്കര്‍ നാഷണല്‍ മെമ്മോറിയല്‍ ട്രസ്റ്റ് ആണ് വീണ്ടും പ്രസിദ്ധീകരിക്കുന്നത്.

1946ല്‍ ആദ്യമായി പുറത്തിറങ്ങിയ പുസ്തകത്തിലാണ് ക്രിസ്തു ജന്മനാല്‍ ഒതു തമിഴ് ബ്രാഹ്മണനാണെന്നു പറയുന്നത്. ക്രിസ്തു മരിച്ചത് കാശ്മീരിലാണെന്നും ക്രിസ്തു മതം ഹിന്ദുമതത്തിന്റെ വകഭേദമാണെന്നും പുസ്തകം പറയുന്നു. ക്രിസ്തുവിന്റെ മാതൃഭാഷ തമിഴായിരുന്നുവെന്നും അദ്ധേഹത്തിന് ഇരുണ്ട നിറമാണെന്നും പുസ്തകത്തില്‍ പരാമര്‍ശിക്കുന്നു. ഇന്നത്തെ പലസ്തീനും അറബ് പ്രവശ്യകളും ഹിന്ദു രാജ്യമായിരുന്നു. ക്രിസ്തു ഇന്ത്യയിലൂടെ സഞ്ചരിക്കുകയും യോഗ പഠിക്കുകയും ചെയ്തു. ക്രൂശിതനായ ക്രിസ്തുവിനെ ഹിമാലയത്തില്‍ നിന്നുള്ള മരുന്നുകള്‍ ഉപയോഗിച്ച് രക്ഷപ്പെടുത്താന്‍ ശ്രമിച്ചു. അവസാനം കശ്മീരില്‍ ക്രിസ്തു സമാധിയാവുകയും സമാധിയാവുക എന്നാല്‍ ഹിന്ദു ധ്യാന സംസ്‌കാരത്തിലെ ഉന്നതമായ അവസ്ഥയാണെന്നും പുസ്തകം പറയുന്നു.

വലിയ വിവാദത്തിനാണ് ഈ മറാത്തി പുസ്തകം വഴിവെച്ചിരിക്കുന്നത്. ഡോ. പത്മകുമാര്‍ വിഷ്ണു വര്‍ദ്ധക് എന്ന എഴുത്തുകാരന്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് ഈ പുസ്തകം ഇംഗ്ലീഷിലേക്ക് മൊഴിമാറ്റിയിരുന്നു. ‘ജീസസ് ക്രെസ്റ്റ് വാസ് തമിഴ് ഹിന്ദു’ എന്നായിരുന്നു പുസ്തകത്തിന്റെ പേര്.

-എജെ-

Share this news

Leave a Reply

%d bloggers like this: