ചോക്കലേറ്റ് ഭീമന്മാരായ മാര്‍സ് ഉത്പന്നങ്ങള്‍ തിരിച്ച് വിളിച്ചു..അയര്‍ലന്‍ഡിനെ ബാധിച്ചിട്ടില്ലെന്ന് സൂചന

ഡബ്ലിന്‍: ചോക്കലേറ്റുകള്‍ ഭീമന്മാരായ മാര്‍സ് ഉത്പന്നങ്ങള്‍‌ തിരിച്ച് വിളിച്ചു. ജര്‍മ്മനയില്‍നിന്നും നെതര്‍ലാന്‍ഡില്‍ നിന്നും  മാര്‍സ്,സ്നിക്കര്‍ ബാറുകള്‍  മില്‍ക്കി വേ മിനിസും തിരിച്ച് വിളിച്ചിട്ടുണ്ട്. ഉത്പന്നത്തില്‍ പ്ലാസ്റ്റിക് കണ്ടെത്തിയ സാഹചര്യത്തിലാണ് തിരിച്ച് വിളിച്ചിരിക്കുന്നത്. തിരിച്ച് വിളിച്ചിട്ടുള്ളത് അയര്‍ലന്‍ഡിനെ ബാധിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

മാര്‍സ് പ്രതിനിധികളെ പ്രതികണത്തിന് ലഭ്യമായിട്ടില്ലെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഇവരുടെ വെബ്സൈറ്റ് ഡൗണ്‍ ആവുകയും ചെയ്തു.  മാര്‍സിന‍്റെ കസ്റ്റമര്‍ കെയര്‍ ഹെല്‍പ് ലൈന്‍ മറ്റ് രാജ്യങ്ങളില്‍  തിരിച്ച് വിളിക്കല്‍ ഉണ്ടെന്നും അയര്‍ലന്‍ഡിനെ ബാധിച്ചതായി വിവരമില്ലെന്നും വ്യക്തമാക്കുന്നുണ്ട്.യുകെയും പ്രശ്നം ബാധിച്ചിട്ടില്ലെന്നാണ് വ്യക്താക്കുന്നത്. ജര്‍മ്മനിയില്‍ തിരിച്ച് വിളിച്ച് കൊണ്ടാണ് കമ്പനി നിലവില്‍ പ്രസ്താവന ഇറക്കിയിരുന്നത്.

ഇവിടെ സെലിബ്രേഷനും തിരിച്ച് വിളിച്ചിട്ടുണ്ട്. 2016 ജൂണ്‍ 19 മുതല്‍ ജനുവരി 8 2017വരെയുള്ള എക്സ്പെയറി ഡേറ്റുള്ളവയാണ് തിരിച്ച് വിളിച്ചിരിക്കുന്നത്. www.mars.de വെബ്സൈറ്റില്‍ തിരിച്ച് വിളിച്ച ഉത്പന്നങ്ങളുടെ  വിവരങ്ങള്‍ ലഭ്യമാകും.പിന്നീട് ഇവരുടെ ഡച്ച് സബ്സിഡിയറി കമ്പനിയും തിരിച്ച് വിളിക്കുന്നതായി വ്യക്തമാക്കി. ഇതേ കാലാവധിയില്‍ ഉള്ള ഉത്പന്നങ്ങള്‍ തന്നെയാണ് തിരിച്ച് വിളിച്ചിരിക്കുന്നത്.

എസ്

Share this news

Leave a Reply

%d bloggers like this: