സീനിയര്‍ ഹെല്‍ത്ത് മാനേജര്‍മാരുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിക്കുന്നതായി എച്ച്എസ്ഇ

 

ഡബ്ലിന്‍: ആരോഗ്യമേഖലയിലെ സീനിയര്‍ മാനേജര്‍മാരുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ടുകള്‍.ഡയറക്ടര്‍, ചീഫ് എക്‌സിക്യൂട്ടീവ് തലത്തിലുള്ള ഉദ്യോഗസ്ഥരുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടാകുന്നതായാണ് എച്ച്എസ്ഇ റിപ്പോര്‍ട്ട് ചെയ്യുന്നത്.സാമ്പത്തിക തകര്‍ച്ച കുറച്ചുനാളത്തേക്ക് ഈ മേഖലയിലെ ജീവനക്കാരുടെ എണ്ണം കുറയാന്‍ കാരണമായെങ്കിലും വീണ്ടും ഉദ്യോഗസ്ഥരുടെ എണ്ണം പഴയ അവസ്ഥയിലായിരിക്കുകയാണ്.

2007 സെപ്റ്റംബറില്‍ 41പേരെയാണ് ഡയറക്ടര്‍, ചീഫ് എക്‌സിക്യൂട്ടീവ് സ്ഥാനങ്ങളിലേക്ക് നിയമിച്ചത്. എന്നാല്‍ 2012 ഒക്ടോബറില്‍ ഇത് 25 ആയി കുറഞ്ഞിരുന്നുവെങ്കിലും 2014 ഡിസംബറില്‍ 27 ഈകുകയും ചെയ്തിരുന്നു.
2015 ഡിസംബറിലെ റിപ്പോര്‍ട്ടനുസരിച്ച് ഈ തസ്തികകളിലേക്ക് നിയമിക്കപ്പെട്ടവരുടെ എണ്ണം വീണ്ടും 42 ആയി ഉയര്‍ന്നു. 2007ലേക്കാള്‍ നാലുമടങ്ങ് വര്‍ദ്ധനവാണ് നിയമനങ്ങളിലുണ്ടായിരിക്കുന്നതെന്നും എച്ച്എസ്ഇ അഭിപ്രായപ്പെടുന്നു.

-എല്‍കെ-

Share this news

Leave a Reply

%d bloggers like this: