കനയ്യയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് 29ലേക്ക്

 

ന്യൂഡല്‍ഹി: ദേശദ്രോഹ കുറ്റം ചുമത്തി ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്ത കനയ്യകുമാറിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഫെബ്രുവരി 29 ലേക്ക് മാറ്റി. കനയ്യ കുമാറിനെ കസ്റ്റഡിയില്‍ വേണമെന്ന ഡല്‍ഹി പോലിസിന്റെ ആവശ്യത്തെ തുടര്‍ന്നാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത് നീട്ടിയത്. കനയ്യയെ ജാമ്യത്തില്‍ വിട്ടാല്‍ കേസ് അന്വേഷണത്തെ ബാധിക്കുമെന്നും തെളിവ് നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്നും പോലീസ് വാദിച്ചു. കനയ്യയുടെ സുരക്ഷയില്‍ ആശങ്കയുണ്ടെന്ന് കോടതി പറഞ്ഞു.
കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ എല്ലാവരെയും ഒരുമിച്ച് ചോദ്യം ചെയ്യേണ്ടതുണ്ടെന്നായിരുന്നു പോലീസിന്റെ വാദം. ഇതേ തുടര്‍ന്നാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റിവയ്ക്കാന്‍ തീരുമാനമായത്. ദേശവിരുദ്ധ മുദ്രാവാക്യം ജെ.എന്‍.യുവില്‍ ഉയര്‍ന്നപ്പോള്‍ കനയ്യകുമാര്‍ ക്യാമ്പസില്‍ തന്നെ ഉണ്ടായിരുന്നുന്നെന്ന് ഡല്‍ഹി പോലീസ് കോടതിയെ അറിയിച്ചു.
മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബലാണ് കനയ്യയ്ക്കുവേണ്ടി ഹാജരായത്. ദേശവിരുദ്ധ മുദ്രാവാക്യം വിളിച്ച കേസില്‍ ജെ.എന്‍.യു വിദ്യാര്‍ത്ഥികളായ ഉമര്‍ ഖാലിദിനെയും അനിര്‍ഭന്‍ ഭട്ടാചാര്യയേയും ഇന്നലെ അര്‍ദ്ധരാത്രിയോടെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

Share this news

Leave a Reply

%d bloggers like this: