പ്രതിഷേധങ്ങളുടെ ഭാഗമായി പൊതുമുതല്‍ നശിപ്പിക്കുന്നത് അനുവദിക്കാനാകില്ല:സുപ്രീംകോടതി

ന്യൂഡല്‍ഹി: പ്രതിഷേധ പ്രകടനങ്ങളുടെ ഭാഗമായി പൊതുമുതല്‍ നശിപ്പിക്കുന്നത് അനുവദിക്കാനാകില്ലെന്ന് സുപ്രീംകോടതി. പൊതുമുതല്‍ നശിപ്പിക്കുന്ന വ്യക്തികള്‍ക്കും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും എതിരെ ശക്തമായ നടപടികള്‍ കൈക്കൊള്ളണമെന്നും കോടതി ആവശ്യപ്പെട്ടു. ജസ്റ്റിസ് ജെ.എസ്.ഖേഹര്‍ അധ്യക്ഷനായ സുപ്രീംകോടതി ബഞ്ചിന്റേതാണ് നിര്‍ദേശം.

പട്ടേല്‍ സംവരണ സമരനേതാവ് ഹാര്‍ദിക് പട്ടേല്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുന്നതിനിടയിലാണ് കോടതി ഇത്തരമൊരു നിര്‍ദേശം നടത്തിയത്. പട്ടേല്‍ സംവരണം ആവശ്യപ്പെട്ട് ഹാര്‍ദിക് പട്ടേല്‍ നടത്തിയ പ്രക്ഷോഭങ്ങളില്‍ നിരവധി പൊതുമുതല്‍ നശിപ്പിക്കപ്പെട്ടിരുന്നു.

രാജ്യത്തെ പൊതുമുതല്‍ നശിപ്പിക്കാന്‍ ആരേയും അനുവദിക്കരുതെന്നും പ്രക്ഷോഭത്തിന്റെ പേരില്‍ രാജ്യത്തെക്കൊണ്ട് പിഴ ഈടാക്കാന്‍ അനുവദിക്കരുതെന്നും കോടതി പറഞ്ഞു. പൊതുമുതല്‍ നശിപ്പിക്കുന്നവര്‍ക്കെതിരെ സ്വീകരിക്കേണ്ട നടപടികളെ കുറിച്ചുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ കോടതി തയ്യാറാക്കുമെന്നും അറിയിച്ചിട്ടുണ്ട്.
-എജെ-

Share this news

Leave a Reply

%d bloggers like this: