പി.ജയരാജനെ എറണാകുളം ജനറല്‍ ആസ്പത്രിയില്‍

 

കൊച്ചി: തൃശ്ശൂരില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള യാത്രാമദ്ധ്യേ സി.പി.എം നേതാവ് പി.ജയരാജനെ എറണാകുളം ജനറല്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. തിരുവനന്തപുരം ശ്രീചിത്ര ആസ്പത്രിയിലേക്കുള്ള യാത്രാമദ്ധ്യേ ആംബുലന്‍സ് അപകടത്തില്‍പ്പെട്ടതിനെ തുടര്‍ന്ന് തൃശ്ശൂരിലെ അമല ആസ്പത്രിയില്‍ ഇന്നലെ അദ്ദേഹത്തെ പ്രവേശിപ്പിച്ചിരുന്നു.

ബുധനാഴ്ച രാവിലെയാണ് ജയരാജനെ മറ്റൊരു ആംബുലന്‍സില്‍ തൃശ്ശൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് കൊണ്ടുപോയത്. യാത്രക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ കൊച്ചിയിലെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്.

കോഴിക്കോട് മെഡിക്കല്‍ കോളേജിലായിരുന്ന ജയരാജനെ മെച്ചപ്പെട്ട ചികിത്സ ആവശ്യമുള്ളതിനാലാണ് തിരുവനന്തപുരം ശ്രീചിത്ര ആസ്പത്രിയിലേക്ക് മാറ്റാന്‍ തീരുമാനിച്ചത്. ജയരാജനെ കൊണ്ടു പോവുന്ന ആംബുലന്‍സിനെയും പോലീസ് വാഹനങ്ങളെയും സി.പി.എം നേതാക്കളുടെ വാഹനങ്ങളും അനുഗമിക്കുന്നുണ്ട്. ജനറല്‍ ആശുപത്രിയില്‍ പി.ജയരാജന്റെ ചിത്രം പകര്‍ത്താനെത്തിയ ഫോട്ടോഗ്രാഫര്‍മാരെ സിഐടിയും മര്‍ദ്ദിച്ചതും പ്രശ്‌നങ്ങള്‍ക്ക് കാരണമായി.

-എജെ-

Share this news

Leave a Reply

%d bloggers like this: