മാംഗോ ഫോണ്‍ ഉടമകള്‍ തട്ടിപ്പിന് അറസ്റ്റിലായി

കളമശേരി : ഇന്ന് പുറത്തിറക്കാനിരുന്ന മാംഗോ ഫോണിന്റെ ഉടമകള്‍ തട്ടിപ്പിന് അറസ്റ്റിലായി. മാംഗോ ഫോണ്‍ഉടമകളായ ആന്റോ അഗസ്റ്റിനും ജോസൂട്ടിയെയുമാണ് കളമശേരി പോലീസ് അറസ്റ്റ് ചെയ്തത്. വൈകീട്ട് അഞ്ചു മണിക്കായിരുന്നു ഫോണിന്റെ ലോഞ്ചിംഗ് തീരുമാനിച്ചിരുന്നത്. നാലു മണിയോടെയാണ് പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്. 2.5 കോടി രൂപയുടെ തട്ടിപ്പിനാണ് ഇവര്‍ അറസ്റ്റിലായത്.

ബാങ്ക് ഓഫ് ബറോഡ അധികൃതര്‍ നല്‍കിയ പരാതിയിലാണ് ഷാഡോ പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്. പുതിയ ഫോണ്‍ ഇറക്കുന്നതും തട്ടിപ്പിന്റെ ഭാഗമായാണെന്നും ബാങ്ക് ഓഫ് ബറോഡ അടക്കം പല ബാങ്കുകളില്‍നിന്നും ഇവ!ര്‍ വായ്പ എടുത്തതായും പോലീസ് പറയുന്നു.

Share this news

Leave a Reply

%d bloggers like this: