വസന്തമെത്താന്‍ വൈകും; രാജ്യത്ത് മഴ തുടര്‍ന്നേക്കും

ഡബ്ലിന്‍: രാജ്യത്ത് മഴ തുടര്‍ന്നേക്കും. വസന്തകാലത്തിന് ഈ ആഴ്ച തുടക്കമാകുമെന്ന് മെറ്റ് ഐറിന്‍ അറിയിച്ചിരുന്നെങ്കിലും അതിന്റെ സൂചനകളൊന്നുമില്ല. മഴ ഇനിയും തുടര്‍ന്നേക്കുമെന്ന് ഇപ്പോള്‍ മെറ്റ് ഐറിന്‍ അറിയിച്ചു.

ഇന്ന് രാജ്യത്ത് തുടര്‍ച്ചയായ മഴയായിരിക്കും അനുഭവപ്പെടുക. മണ്‍സ്റ്റര്‍, ലെയ്ന്‍സ്റ്റര്‍ എന്നിവിടങ്ങളില്‍ ശക്തമായ മഴയാണ്. അതേസമയം കൊണാട്ട്, അല്‍സ്റ്റര്‍ എന്നിവിടങ്ങളില്‍ മഴ ലഭിക്കുമെങ്കിലും പൊതുവെ വരണ്ട കാലാവസ്ഥയായിരിക്കും.

രാവിലെ അനുഭവപ്പെടുന്ന മഴയ്ക്ക് ശേഷം രാജ്യത്ത് പൊതുവെ വരണ്ട കാലാവസ്ഥയിലേക്ക് നീങ്ങാന്‍ സാധ്യതയുണ്ട്. കാലാവസ്ഥ തെളിഞ്ഞുവരാനും സാധ്യതയുണ്ടെന്ന് മെറ്റ് ഐറിന്‍ അറിയിച്ചു. അതേസമയം മഴ മിക്കയിടങ്ങളിലും തുടര്‍ന്നേക്കാം.

ഇതുവരെ അനുഭവപ്പെട്ട അത്ര തണുപ്പ് ഇന്ന് അനുഭവപ്പെട്ടേക്കില്ല. 9 മുതല്‍ 10 വരെ ഉയര്‍ന്ന താപനിലയായിരിക്കും രേഖപ്പെടുത്തുക. എന്നാല്‍ വരും ദിവസങ്ങളില്‍ തണുപ്പ് ശക്തിപ്രാപിക്കാനും ഇടയുണ്ട്.

ശക്തമായ മഴയായിരിക്കും ഇന്ന് രാത്രിയും ഉണ്ടാവുക. ചിലയിടങ്ങളില്‍ ആലിപ്പഴ വര്‍ഷവും ഇടിമിന്നലും ഉണ്ടാകും. രാത്രി പൂജ്യം മുതല്‍ നാല് ഡിഗ്രി സെല്‍ഷ്യസ് വരെ കുറഞ്ഞ താപനിലയായിരിക്കും അനുഭവപ്പെടുക.

നാളെയും സമാനമായ കാലാവസ്ഥയായിരിക്കും. ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ട്. വ്യാഴാഴ്ച സമ്മിശ്രമായ കാലാവസ്ഥയായിരിക്കും. തെളിഞ്ഞ കാലാവസ്ഥയ്ക്കും മഴയ്ക്കും സാധ്യതയുണ്ട്. പൊതുവെ വരണ്ട കാലാവസ്ഥയായിരിക്കും ഈ ആഴ്ച അനുഭവപ്പെടുകയെങ്കിലും ശൈത്യം തുടര്‍ന്നേക്കും.

Share this news

Leave a Reply

%d bloggers like this: