വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂള്‍ ഗതാഗത ഫീസില്‍ ഇളവ്, ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിച്ചുതുടങ്ങി

ഡബ്ലിന്‍: പുതിയ സ്‌കൂള്‍ ഗതാഗത പദ്ധതിയുമായി വിദ്യാഭ്യാസ വകുപ്പ്. പ്രൈമറി, പോസ്റ്റ് പ്രൈമറി വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂള്‍ ഗതാഗത ഫീസില്‍ ഇളവ് വരുത്താന്‍ വിദ്യാഭ്യാസവകുപ്പിന്റെ തീരുമാനം. ബസ് ഐറിന്‍ ആണ് സ്‌കൂള്‍ ബസ് സര്‍വീസുകള്‍ നടത്തുന്നതെങ്കിലും വിദ്യാഭ്യാസ വകുപ്പാണ് വാര്‍ഷിക ഫീസ് തീരുമാനിക്കുന്നത്.

2016-17 വിദ്യാഭ്യാസ വര്‍ഷത്തേക്കുള്ള ബസ് ഐറിന്റെ സ്‌കൂള്‍ ട്രാന്‍സ്പോര്‍ട്ട് ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിച്ചുതുടങ്ങിയിട്ടുണ്ട്. അപേക്ഷഫോം ഈ ലിങ്കില്‍ നിന്ന് ലഭിക്കും. http://www.buseireann.ie/inner.php?id=257.

പ്രൈമറി സ്‌കൂളിലേക്ക് ചേരുന്നവര്‍ക്കും പോസ്റ്റ് പ്രൈമറി സ്‌കൂളിലേക്ക് പ്രവേശനം ആരംഭിക്കുന്നവര്‍ക്കും മാത്രമേ ഈ പദ്ധതി ബാധകമാവുകയുള്ളൂ. പ്രൈമറി വിദ്യാര്‍ത്ഥികള്‍ക്കും പോസ്റ്റ് പ്രൈമറി വിദ്യാര്‍ത്ഥികള്‍ക്കും പദ്ധതി വ്യത്യസ്തമാണ്. പ്രൈമറി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് 100 യൂറോയായിരുന്നു വാര്‍ഷിക ഫീസ്. 650 യൂറോയായിരുന്നു പോസ്റ്റ് പ്രൈമറി വിദ്യാര്‍ത്ഥികള്‍ക്ക് വാര്‍ഷിക ഫീസ്. ഇതാണ് വിദ്യാഭ്യാസ വകുപ്പ് വെട്ടിക്കുറച്ചിരിക്കുന്നത്.

1967 ലാണ് വിദ്യാഭ്യാസ വകുപ്പ് സ്‌കൂള്‍ ഗതാഗത പദ്ധതി ആരംഭിച്ചത്. അടുത്തുള്ള പ്രൈമറി, പോസ്റ്റ് പ്രൈമറി സ്‌കൂളില്‍ പ്രവേശനം ലഭിക്കാതെ ദൂരെയുള്ള സ്‌കൂളുകളില്‍ പഠിക്കുന്ന കുട്ടികളെ ലക്ഷ്യമിട്ടും, പ്രത്യേക പരിഗണന ആവശ്യമുള്ള കുട്ടികളെ ലക്ഷ്യമിട്ടുമാണ് പദ്ധതി ആരംഭിച്ചത്. 1,14,000 വിദ്യാര്‍ത്ഥികളാണ് ബസ് ഐറിനെ ആശ്രയിക്കുന്നത്. ഇതില്‍ 64,000 പോസ്റ്റ് പ്രൈമറി വിദ്യാര്‍ത്ഥികളും 50,000 പ്രൈമറി വിദ്യാര്‍ത്ഥികളുമാണ്. 6000 ബസ് റൂട്ടുകളാണ് ബസ് ഐറിനുള്ളത്. ദിനംപ്രതി 4000 വാഹനങ്ങളാണ് ഇതിനായുള്ളത്. 4നും 12 വയസിനും ഇടയിലുള്ള കുട്ടികള്‍ക്കാണ് ഗതാഗത പദ്ധതിയുടെ സേവനം ലഭിക്കുക. സീറ്റുകള്‍ അധികമാണെങ്കില്‍ മറ്റ് കുട്ടികള്‍ക്കും ബസില്‍ യാത്ര ചെയ്യാം.

-എജെ-

Share this news

Leave a Reply

%d bloggers like this: