മിസ്സ് ഇന്ത്യാ ഗ്ലോബല്‍ ഫൈനലില്‍ മലയാളീ ആന്‍ തെരേസാ ജോണ്‍സണ്‍.

സിഡ്‌നി: ഏഷ്യാ പസഫിക് റീജീയന്റെ കീഴില്‍ നടത്തപ്പെടുന്ന മിസ്സ് ഇന്ത്യാ ഗ്ലോബല്‍ മല്‍സരത്തില്‍ സിഡ്‌നി പരമറ്റയില്‍ നിന്നും ഉള്ള മലയാളീ വിദ്യാര്‍ത്ഥിനി ഫൈനല്‍ റൗണ്ടില്‍ ഇടം നേടി.2011 ലെ മിസ്സ്.ഇന്ത്യാ വിജയിയും തെന്നിന്ത്യന്‍ നടിയുമായ അന്‍ജിതാ ഗസ്സന്റെ നേതൃത്വത്തിലുള്ള പാനല്‍ ഫോട്ടോ ഷൂട്ടിംഗ് മല്‍സരം കാറ്റ് വാക്ക് ട്രെയിനിംഗ്, കോണ്‍ഫിഡന്‍ഷ്യല്‍ ബൂസ്റ്റ് ട്രെയിനിംഗ്, ടാലന്റ് പ്രസന്‍ന്റേഷന്‍, എന്നീ കടമ്പകള്‍ കഴിഞ്ഞാണ് ഫൈനലില്‍ എത്തിയത്.മാര്‍ച്ച് 19 ന് മെല്‍ബണിലെ നോര്‍ത്ത് കോട്ടിലാണ് മിസ്.ഇന്ത്യാ ഗ്ലോബല്‍ ഫൈനല്‍ നടക്കുക.സിഡ്‌നിയിലെ മക്വയര്‍ യൂണിവേഴ്‌സിറ്റിയില്‍ നിയമ പഠന വിദ്യാര്‍ത്ഥിനിയാണ് ആന്‍ തെരേസാ .ഇന്ത്യയുടെ പൈതൃകവും പാരമ്പര്യവും ഏറെ ഇഷ്ട്ടപ്പെടുന്ന ആന്‍ മക്വയര്‍ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ വളരെ മുന്‍മ്പില്‍ എത്തിയിരുന്നു. കാലടി മറ്റൂര്‍ പറപ്പിള്ളി ജോണ്‍സണ്‍ അല്‍ഫോന്‍സാ ദമ്പതികളുടെ മകളാണ് ആന്‍ തെരേസാ .സ്‌സ്റ്റെഫാന്‍, റോസ്, എന്നിവര്‍ സഹോദരങ്ങളാണ്.ഇന്ത്യയുടെ സാമ്പത്തീക വളര്‍ച്ചയെയും ഇന്ത്യയിലെ യുവാക്കളുടെ നല്ല ചിന്താഗതിയേയും ഉറ്റുനോക്കുന്ന ആന്‍ വിജയിയാകുമെന്നാണ് ഏവരുടെയും പ്രതീക്ഷ.

 

വാര്‍ത്ത: ജോസ്.എം. ജോര്‍ജ്

Share this news

Leave a Reply

%d bloggers like this: