നോര്‍വേയില്‍ ഇരട്ട പൗരത്വം യാഥാര്‍ഥ്യമാകുന്നു

ഓസ്ലോ: നോര്‍വേയില്‍ ഇരട്ട പൗരത്വം അനുവദിക്കാന്‍ പാര്‍ലമെന്ററി സമിതി സര്‍ക്കാരിനോടു ശുപാര്‍ശ ചെയ്തു. ഇതോടെ ഇരട്ട പൗരത്വം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട്

നോര്‍വേ ഒരു പടി കൂടി പിന്നിട്ടിരിക്കുകയാണ്. ഇരട്ട പൗരത്വം അനുവദിക്കാത്ത ഏക നോര്‍ഡിക് രാജ്യവും, യൂറോപ്പിലെ അപൂര്‍വം രാജ്യങ്ങളിലൊന്നുമാണ് നോര്‍വേ. ഇപ്പോള്‍ സുപ്രധാനമായ നയം മാറ്റത്തിന് അനുകൂലമാണ് രാജ്യത്തെ രാഷ്ര്ടീയ നിലപാടുകള്‍. ഇതു സംബന്ധിച്ചു പഠിച്ച സമിതിയാണ് ശുപാര്‍ശ നല്‍കിയിരിക്കുന്നത്.

വിദേശികള്‍ക്ക് നോര്‍വീജിയന്‍ പൗരത്വം നേടാന്‍ ജന്മനാട്ടിലെ പൗരത്വം ഉപേക്ഷിക്കേണ്ടി വരുന്ന സ്ഥിതിയാണിപ്പോള്‍. ഇന്നത്തെ ആഗോള സമൂഹ ഘടനയുമായി ഒത്തുപോകുന്നതല്ല ഈ രീതിയെന്ന് സമിതിയുടെ റിപ്പോര്‍ട്ടില്‍ അഭിപ്രായപ്പെടുന്നു.

-എജെ-

Share this news

Leave a Reply

%d bloggers like this: