ഓണ്‍ലൈന്‍ വഴി കുട്ടികള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍…ക്രിമിനല്‍കുറ്റമായി കരുതണമെന്ന് നിര്‍ദേശം

ഡബ്ലിന്‍: ഓണ്‍‌ലൈന്‍ വഴി കുട്ടികള്‍ക്ക് നേരെയുള്ള ഭീഷണിയും മാനഹാനിയും മറ്റ് രീതയിലുള്ള കുറ്റകൃത്യങ്ങളും ക്രമിനല്‍ കുറ്റമായി കണ്ട് നടപടിയെടുക്കണമെന്ന് സര്‍ക്കാരിന്‍റെ ഉപദേശകരിലൊരാളായ   ജിയോഫെറി ഷാനോന്‍.  ശക്തമായ നിയമ നടപടിയാണ് ആവശ്യമുള്ളത്. ക്രമിനല്‍ കുറ്റമാക്കുന്നത് ഉല്‍പ്പടെയുള്ള നടപടികള്‍കൈകൊള്ളണം.  സസ്പെന്‍ഷന്‍ അടക്കമുള്ള നടപടികള്‍ സ്കൂളുകളും കൈകൊള്ളേണ്ടതാണ്.

സൈബര്‍ ഭീഷണികളെ നിര്‍വചിക്കുക പ്രയാസമാണെന്നും അദ്ദേഹം പറയുന്നുണ്ട്. ഗൗരവത്തോടെ വേണം ഇക്കാര്യം പരിഗണിക്കാന്‍. ഏറ്റവും അവസാന വഴിയെന്ന നിലയിലാകണം ക്രിമിനല്‍ കുറ്റം ചുമത്തേണ്ടതെന്നും ഇദ്ദേഹം വ്യക്തമാക്കുന്നുണ്ട്.അതേ സമയം ഡിജിറ്റല്‍ റൈറ്റ് അയര്‍ലന്‍ഡ് നിലവില്‍ തന്നെ ശക്തമായ നിയമം ഉണ്ടെന്നും ഫലപ്രദമായ നയമാണ് ഇല്ലാത്തതെന്നും അഭിപ്രായപ്പെടുന്നുണ്ട്.

ഇക്കാര്യത്തില്‍ ഗാര്‍ഡയ്ക്ക് വിവരങ്ങള്‍ ശേഖരിക്കാന്‍ മാര്‍ഗമില്ലാതെ വരുന്നുണ്ടെന്നും ചൂണ്ടികാണിക്കുന്നുണ്ട്.  മേഖലയില്‍ കൂടുതല്‍  തുക ചെലവഴിച്ച് അന്വേഷണ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തണമെന്നും ഇവര്‍ അഭിപ്രായപ്പെടുന്നു.

Share this news

Leave a Reply

%d bloggers like this: